കണ്ണൂര്‍:ജില്ലയില്‍ കോവിഡ് ബാധിതര്‍ കൂടുന്നതോടെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം എട്ടായി. ഇന്നലെ ജില്ലയില്‍ നാലു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിലാണ് ഹോട്ട്സ്പോട്ടുകള്‍ കൂടിയത്. ഇത്തരം സ്ഥലങ്ങളിലെ കണ്ടെയ്ന്മെന്റ് മേഖലയില്‍ കടുത്ത നിയന്ത്രണമാണ് തുടരുക
കണ്ണൂരില്‍ ഇന്നലെ നാലുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 138. ഇതില്‍ 19 പേര് ചികിത്സയിലാണ്.
ജില്ലയില്‍ ഘട്ടത്തില്‍ 25ഓളം ഹോട്ട്സ്പോട്ടുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ രോഗം നിയന്ത്രണ വിധേയമായതോടെ കുറഞ്ഞതാണ്. എന്നാല്‍ മറ്റു പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ പേര് തിരിച്ചെത്തിയ സാഹചര്യത്തിലാണ് ഹോട്ട് സ്പോട്ടുകളുടെ എണ്ണവും കൂടുന്നത്. കണ്ടെയ്ന്മെന്റ് വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചിടും. ഇവിടെ കടകള്‍ തുറക്കുന്നതിനോ മറ്റോ അനുവദിക്കില്ല.