കണ്ണൂര്‍: മാര്‍ക്കറ്റുകളില്‍ എത്തുന്ന ട്രക്കുകളും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ നാരായണ നായ്ക് അറിയിച്ചു.
=എല്ലാ മാര്‍ക്കറ്റുകള്‍ക്ക് സമീപത്തും ട്രക്കുകള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സൗകര്യമൊരുക്കണം.
=മാര്‍ക്കറ്റുകളിലേക്ക് വരുന്ന ട്രക്കുകള്‍ പാര്‍ക്കിംഗ് ഏരിയയിലല്ലാതെ മറ്റൊരിടത്തും പാര്‍ക്ക് ചെയ്യരുത്.
=പാര്‍ക്കിംഗ് കേന്ദ്രത്തിലേക്ക് വരുന്ന ട്രക്കുകളെ കവറിങ്ങോടുകൂടിത്തന്നെ അണുനശീകരണം നടത്താന്‍ സംവിധാനം ഒരുക്കണം.
=നിശ്ചയിക്കപ്പെട്ട സമയത്ത് മാത്രമേ സാധനം ഇറക്കേണ്ട സ്ഥലത്തേക്ക് ട്രക്ക് പോകാവൂ.
=സാധനം ഇറക്കിക്കഴിഞ്ഞാലുടനെ തന്നെ പാര്‍ക്കിംഗ് ഏരിയയിലേക്ക് മാറ്റണം.
=ട്രക്ക് ഡ്രൈവര്‍മാരും സഹായികളും ഒരു കാരണവശാലും കൂട്ടമായി ഇരിക്കുവാനോ മറ്റ് സ്ഥലങ്ങളിലേക്ക് പോകുവാനോ പാടില്ല.
=ട്രക്ക് പാര്‍ക്കിംഗിന് നിശ്ചയിച്ച സ്ഥലത്ത് അവരുടെ ആവശ്യത്തിന് മാത്രമായി ടോയ്‌ലറ്റ് സൗകര്യം ഒരുക്കക്കണം.
=എല്ലാ ട്രക്ക് ഡ്രൈവര്‍മാരും സഹായികളും മുഴുവന്‍ സമയവും മാസ്‌ക് ധരിക്കണം.
=വാഹനത്തില്‍ സാനിറ്റൈസര്‍ ഉണ്ടായിരിക്കണം.
=പാര്‍ക്കിംഗ് ഏരിയയില്‍ സോപ്പ് ഉപയോഗിച്ച് കൈകഴുകാന്‍ പ്രത്യേക സംവിധാനം ഒരുക്കണം.
=ട്രക്ക് ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും പാര്‍ക്കിംഗ് ഏരിയയില്‍ത്തന്നെ ഭക്ഷണം ലഭ്യമാക്കുന്നതിനാവശ്യമായ സൗകര്യം ഒരുക്കണം
=ചരക്കിറക്കിയതിന് ശേഷം പാര്‍ക്ക് ചെയ്യാനെത്തുന്ന ട്രക്കുകള്‍ അണുനശീകരണം നടത്തിയിരിക്കണം.
=പനി, ചുമ, ജലദോഷം തുടങ്ങിയ ഇന്‍ഫഌവന്‍സ ലക്ഷണങ്ങളുള്ള ഡ്രൈവര്‍മാരോ സഹായികളോ ഉണ്ടായിരിക്കരുത്
=ഇവിടെ എത്തിയതിനുശേഷം ആര്‍ക്കെങ്കിലും പനിയോ ചുമയോ ഉണ്ടെങ്കില്‍ ഉടനെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം.
=പാര്‍ക്കിംഗ് ഏരിയകളിലും മാര്‍ക്കറ്റുകളിലും പരമാവധി ശാരീരിക അകലം പാലിക്കണം.
=ഒരു രീതിയിലും കൂട്ടംകൂടി നില്‍ക്കുകയോ അടുത്തിടപഴകുകയോ ചെയ്യരുത്.
നിര്‍ദ്ദേശങ്ങള്‍ പാലിക്കണം
മാസ്‌ക് തയ്യാറാക്കുമ്പോള്‍
കണ്ണൂര്‍: കോട്ടണ്‍ മാസ്‌ക് നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ നാരായണ നായ്കാണ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
മാസ്‌കുകള്‍ എങ്ങനെ തയ്യാറാക്കാം
=180ന് മുകളില്‍ ത്രഡ് കൗണ്ടുളള നല്ല കോട്ടണ്‍ തുണി കൊണ്ടാണ് മാസ്‌ക് നിര്‍മിക്കേണ്ടത്.
=എറ്റവും ചുരുങ്ങിയത് രണ്ട് പാളികള്‍ ഉണ്ടായിരിക്കണം.
=വായയും മൂക്കും പൂര്‍ണമായും മറക്കുന്ന രീതിയില്‍ വലുപ്പത്തിലാകണം മാസ്‌ക് നിര്‍മിക്കേണ്ടത്.
=ഇരു കവിളുകളിലും ഒട്ടിനില്‍ക്കുന്ന രീതിയില്‍ മാസ്‌കിന്റെ നാല് മൂലകളില്‍ നിന്നും ഇലാസ്റ്റിക്കോ അല്ലെങ്കില്‍ നാടയോ ഉപയോഗിച്ച് തലയ്ക്ക് പിന്നില്‍ കെട്ടുന്നതിനോ അല്ലെങ്കില്‍ ചെവിയില്‍ കോര്‍ത്തിടുന്നതിനോ സാധിക്കണം.
=ധരിച്ച് കഴിഞ്ഞാല്‍ പുറം ഭാഗത്ത് താഴോട്ട് വരുന്ന രീതിയില്‍ ആയിരിക്കണം മാസ്‌കിന്റെ പ്ലീറ്റ്‌സ് തയ്യാറാക്കേണ്ടത്.
=ശ്വസനത്തിന് പ്രയാസമുണ്ടാകാത്ത തുണി ആയിരിക്കണം ഉപയോഗിക്കേണ്ടത്.
= മാസ്‌ക് അണുവിമുക്തമാക്കിയതും അഴുക്ക് ഇല്ലാത്തതുമായിരിക്കണം.
മാസ്‌ക്
ഉപയോഗിക്കുമ്പോള്‍
=തുണി മാസ്‌കുകള്‍ മെഡിക്കല്‍ മാസ്‌കുകളല്ല. ആരോഗ്യ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുളളതല്ല.
=ഈ മാസ്‌ക് ഉപയോഗിക്കുമ്പോള്‍ ശാരീരിക അകലവും റെസ്‌പേററ്റീവ് ഹൈജീനും പാലിക്കണം.
=സോപ്പ് ഉപയോഗിച്ച് കൈകഴുകലും സാനിറ്റൈസര്‍ ഉപയോഗവും ഇതോടൊപ്പം തന്നെ നടത്തണം.
=പുനരുപയോഗം നടത്താവുന്നതാണ്.
=കീറുകയോ ദ്വാരം വീഴുകയോ ചെയ്താല്‍ കത്തിച്ച് നശിപ്പിച്ച് കളയണം
=ഓരോ ഉപയോഗത്തിന് ശേഷവും സോപ്പ് ലായനിയില്‍ കുതിര്‍ത്ത് വെച്ച് തിരുമ്മിക്കഴുകി വെയിലത്ത് ഉണക്കി ഇസ്തിരിയിട്ട് മാത്രമേ വീണ്ടും ഉപയോഗിക്കാവൂ.