കണ്ണൂരിലേക്ക് ഇന്ന് രണ്ടു വിമാനങ്ങള്‍ കൂടി

63

കണ്ണൂര്‍: വന്ദേ ഭാരത് മിഷന്റെ ഭാഗമായി പ്രവാസികളുമായി കണ്ണൂരിലേക്ക് ഇന്ന് രണ്ടു വിമാനങ്ങള്‍ കൂടി. 180 വീതമുള്ള യാത്രക്കാരുമായി കുവൈറ്റ്, ദോഹ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് എത്തുക. കുവൈറ്റില്‍ നിന്നുള്ള വിമാനം രാത്രി 9.10നും ദോഹയില്‍ നിന്നുള്ള വിമാനം നാളെ പുലര്‍ച്ചെ 1. 25നുമാണ് എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ദുബൈയില്‍ നിന്നുള്ള രണ്ടുവിമാനങ്ങള്‍ കണ്ണൂരില്‍ എത്തിയിരുന്നു.
20ന് റിയാദില്‍ നിന്നും 23ന് അബുദാബിയില്‍ നിന്നും സര്‍വീസുണ്ട്. 28 ഝാഖിസ്താനില്‍ നിന്നും 31ന് റഷ്യയില്‍ നിന്നും കണ്ണൂരിലേക്ക് സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ തന്നെമസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തിയതി സംബന്ധിച്ച് അനിശ്ചിതത്വമുണ്ട്. ജൂണ്‍ നാലുവരെയുള്ള രണ്ടാം ഘട്ടഷെഡ്യൂള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളൂ. മൂന്നാം ഘട്ടത്തില്‍ 170 ഓളം സര്‍വീസിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. ഇതില്‍ കണ്ണൂര്‍ ഉള്‍പ്പെടെ കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങളുണ്ടാവും. 70000ത്തോളം പേരാണ് കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടിലെത്താന്‍ നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.