മലപ്പുറം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സഊദി അറേബ്യ, ബഹറൈന്‍, അബൂദബി എന്നിവിടങ്ങളില്‍ നിന്നായി 522 പേര് കൂടി കരിപ്പൂര്‍ വഴി തിരിച്ചെത്തി. ജിദ്ദയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ 154 പ്രവാസികളാണ് തിരിച്ചെത്തിയത്. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രി 11.30 ന് എത്തിയ എ.ഐ 1960 എയര്‍ ഇന്ത്യ വിമാനത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുള്ള 153 പേരും ഒരു ലക്ഷദ്വീപ് സ്വദേശിയുമാണ് ഉണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള എട്ട് പേര്, 10 വയസിനു താഴെ പ്രായമുള്ള 27 കുട്ടികള്‍, 58 ഗര്‍ഭിണികള്‍ എന്നിവരുള്‍പ്പെടുന്നതാണ് സംഘം. തിരിച്ചെത്തിയവരില്‍ അഞ്ച് പേരെ വിവിധ ആരോഗ്യ പ്രശ്നങ്ങളാല്‍ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. 33 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും പ്രകടമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത 115 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുമാക്കി.ഒരാള്‍ സ്വന്തം പണം ചെലവഴിച്ചുള്ള നിരീക്ഷണ സൗകര്യവും ഉപയോഗപ്പെടുത്തി.
ബഹ്റൈനില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ 180 പ്രവാസികള്‍ കൂടി 30ന് തിരിച്ചെത്തി. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രി 11.30 ന് എത്തിയ ഐ എക്സ് 1376 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ സംസ്ഥാനത്തെ 11 ജില്ലകളില്‍ നിന്നുള്ള 176 പേരും മൂന്ന് കര്‍ണാടക സ്വദേശികളും ഒരു ഗോവ സ്വദേശിയുമാണ് ഉണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള ഒമ്പത് പേര്, 10 വയസിനു താഴെ പ്രായമുള്ള 25 കുട്ടികള്‍, 14 ഗര്‍ഭിണികള്‍ എന്നിവരുള്‍പ്പെടുന്നതാണ് സംഘം. തിരിച്ചെത്തിയവരില്‍ രണ്ട് പേരെ വിവിധ ആരോഗ്യ പ്രശ്നങ്ങളാല്‍ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. 79 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും പ്രകടമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത 96 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുമാക്കി.രണ്ട് കര്‍ണാടക സ്വദേശികളും ഗോവ സ്വദേശിയും സ്വന്തം പണം ചെലവഴിച്ചുള്ള നിരീക്ഷണ സൗകര്യം തെരഞ്ഞെടുത്തു.
അബുദബിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ 188 പ്രവാസികള്‍ കൂടി ഇന്നലെ തിരിച്ചെത്തി. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൈകീട്ട് അഞ്ചിന് എത്തിയ ഐ.എക്സ് 1348 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ സംസ്ഥാനത്തെ ആറ് ജില്ലകളില്‍ നിന്നുള്ള 187 പേരും ഒരു തമിഴ് നാട് സ്വദേശിയുമാണ് ഉണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള മൂന്ന് പേര്, 10 വയസിനു താഴെ പ്രായമുള്ള 45 കുട്ടികള്‍, 43 ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 90 സ്ത്രീകളും 98 പുരുഷന്മാരും സംഘത്തിലുണ്ടായിരുന്നു. തിരിച്ചെത്തിയവരില്‍ മലപ്പുറം സ്വദേശികളായ മൂന്ന് പേരെ വിവിധ ആരോഗ്യ പ്രശ്നങ്ങളാല്‍ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. 50 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലെത്തിച്ചു. നാല് പേര് സ്വന്തം പണം ചെലവഴിച്ചുള്ള നിരീക്ഷണ സൗകര്യം തെരഞ്ഞെടുത്തു.