തിങ്കള്‍
നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ (ഹാര്‍ഡ് വെയര്‍, സാനിറ്ററി വെയേര്‍സ്, ടൈല്‍സ് തുടങ്ങിയവ), ഗുഡ്സ് കാരിയര്‍ വാഹനങ്ങള്‍, മൊബൈല്‍ ഷോപ്പ്, കമ്പ്യൂട്ടര്‍ വില്പനയും സര്‍വീസും ചെയ്യുന്ന കടകള്‍, ബീഡി കമ്പനി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, എയര്‍ കണ്ടീഷന്‍, ഫാന്‍ എന്നിവയുടെ വില്പനയും സര്‍വീസും, ചെരിപ്പു കടകള്‍ തുറന്ന് ഷട്ടര്‍ താഴ്ത്തി അകത്തു നിന്ന് വൃത്തിയാക്കുന്നതിന് മാത്രമുള്ള അനുമതി എന്നീ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും.
ചൊവ്വ
ബീഡി കമ്പനി, ബുക്ക് ഷോപ്പ്, സ്റ്റുഡിയോകളും പ്രിന്റിംഗ് പ്രസുകളും വൃത്തിയാക്കുന്നതിനു തുറക്കാം.
ബുധന്‍
സൗണ്ട് ഡക്കറേഷന് സാമഗ്രികള്‍ വാടകക്ക് നല്കുന്ന സ്ഥാപനങ്ങള്‍ വൃത്തിയാക്കുന്നതിന് മാത്രം തുറക്കാം. യാതൊരു തരത്തിലുള്ള ബിസിനസും അനുവദനീയമല്ല.
വ്യാഴം
വര്‍ക്ക്ഷോപ്പുകള്‍, സ്പെയര്‍ പാര്‍ട്സ് കടകള്‍, കക്ക നീറ്റി കുമ്മായം ഉണ്ടാക്കുന്ന യൂണിറ്റുകള്‍, ഹരിത കര്‍മ സേനയ്ക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനം നടത്താം.
വെള്ളി
ബുക്ക് ഷോപ്പ് തുറക്കാം
ശനി
ഗുഡ്സ് കാരിയര്‍ വാഹനങ്ങള്‍, നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, തുണിക്കടകള്‍ തുറന്ന് ഷട്ടര്‍ താഴ്ത്തി അകത്തു നിന്ന് വൃത്തിയാക്കുന്നതിന് മാത്രമുള്ള അനുമതി. ബിസിനസ് നടത്താന്‍ പാടില്ല. മൊബൈല്‍ ഷോപ്പ്, കമ്പ്യൂട്ടര്‍ വില്പനയും സര്‍വീസും ചെയ്യുന്ന കടകള്‍ എന്നിവ അനുവദിക്കും.
വാഹനങ്ങള്‍ നമ്പര്‍ നോക്കി പുറത്തിറക്കാം
ഹോട്ട്സ്പോട്ട് അല്ലാത്ത പ്രദേശങ്ങളില്‍ വാഹനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി റോഡിലിറക്കാം. സത്യവാങ്മൂലം നിര്‍ബന്ധം. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന രജിസ്ട്രേഷന് നമ്പറുള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാം. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന രജിസ്ട്രേഷന് നമ്പരുള്ള സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാം. ടാക്സി കാബുകള്‍ ഒരു ഡ്രൈവറും രണ്ട് യാത്രക്കാരുമായി എസി പ്രവര്‍ത്തിപ്പിക്കാതെ ഓടാം. ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്താന്‍ പാടില്ല.