കാസര്‍കോട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശിച്ച നിയന്ത്രണങ്ങള്‍ ഹോട്ട്സ്പോട്ടുകളില്‍ കര്‍ശനമായി തുടരും. അതേസമയം ജില്ലയില്‍ ഹോട്സ്പോട്ടല്ലാത്ത പ്രദേശങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
കാസര്‍കോട് നഗരസഭ, ചെങ്കള, ചെമ്മനാട്, മുളിയാര്‍, മൊഗ്രാല്‍ പുത്തൂര്‍, അജാനൂര്‍, ഉദുമ ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ് ജില്ലയിലെ നിലവിലെ ഹോട്സ്പോട്ടുകള്‍. ഈ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ തന്നെ തുടരാനാണ് നിര്‍ദേശം.
= ഹോട്സ്പോട്ടല്ലാത്ത പ്രദേശങ്ങളില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചുവരെ കടകള്‍ തുറക്കാന്‍ ഉപാധികളോടെ ഇളവ് നല്‍കും. എന്നാല്‍ കട തുറക്കുന്നതിന് രാവിലെ ഏഴു മണിക്ക് മുമ്പ് യാത്ര ചെയ്യാന്‍ അനുവാദം നല്‍കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു
= അലുമിനിയം ഫാബ്രിക്കേഷന്‍, തടിമില്ല്, പ്ലൈവുഡ് ഫാക്ടറി എന്നിവ തുറന്നു പ്രവര്‍ത്തിക്കും.ഇവിടങ്ങളില്‍ അണുനശീകരണം നടത്തുന്നതിനും സാനിറ്റൈസര്‍, മാസ്ക്, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ മാര്‍ഗങ്ങള്‍ കര്‍ശനമായും ഉപയോഗിക്കണം.
= ഫോട്ടോ സ്റ്റുഡിയോകള്‍, പ്രിന്റിംഗ് പ്രസ്സുകളും എല്ലാ ചൊവ്വാഴ്ചയും തുറന്ന്വൃത്തിയാക്കാം. എന്നാല്‍ പ്രവര്‍ത്തനം നടത്തുന്നതിന് അനുമതിയുണ്ടായിരിക്കില്ല.
= ഒരു യാത്രക്കാരനെ മാത്രം കയറ്റി ടാക്സി സര്വീസ്അനുവദിക്കും. ടാക്സി കാറില്‍ എസി ഉപയോഗിക്കരുത്. ഓട്ടോറിക്ഷകള്‍ സര്‍വീസുകള്‍ നടത്തുന്നതിന് അനുവദിക്കില്ല.