കെകെ അബ്ദുല്ല മാസ്റ്റര്‍ വിരമിക്കുന്നു

16

കണ്ണൂര്‍: അധ്യാപകനായും സംഘാടകനായും ശ്രദ്ധ നേടിയ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായിരുന്ന കെകെ അബ്ദുല്ല നാളെ സര്‍വീസില്‍ നിന്നു വിരമിക്കും. മട്ടന്നൂര്‍ ഉപജില്ലയിലെ കൂടാളി-കാവുന്താഴ എല്‍പി സ്‌കൂളില്‍ 34 വര്‍ഷത്തെ അധ്യാപന സേവനം പൂര്‍ത്തിയാക്കിയാണ് ഇദ്ദേഹം വിരമിക്കുന്നത്. 28 വര്‍ഷം അറബിക് അധ്യാപകനും ആറ് വര്‍ഷം സ്‌കൂളിലെ പ്രധാനാധ്യാപകനുമായിരുന്നു.
സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനായ ഈ അധ്യാപകന്‍ ജന്മം കൊണ്ട് കോഴിക്കോടുകാരനാണെങ്കിലും കര്‍മം കൊണ്ട് കണ്ണൂരുകാരനാണ്. കെഎടിഎഫിന്റെ നിറസാന്നിധ്യമായ ഇദ്ദേഹം സാമൂഹിക പ്രവര്‍ത്തകനും വാഗ്മിയും മികച്ച സംഘാടകനുമാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ട്രൈനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.