ബഹ്റൈനില്‍ നിന്നും നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്ക് സഹായവുമായി കെ.എം.സി.സി

27

മനാമ: ബഹ്റൈനില്‍ നിന്നും പ്രവാസികളുമായി നാട്ടിലേക്ക് പോകുന്ന കൊച്ചിയിലേക്കുള്ള ആദ്യ വിമാന യാത്രക്കാര്‍ക്ക് സഹായവുമായി കെ.എം.സി.സി. ഭക്ഷണം ഉള്‍പ്പടെ ആവശ്യമായ സാധന സാമഗ്രികളുമായി കെഎംസിസി വളണ്ടിയര്‍ വിങ് എയര്‍പോര്‍ട്ടില്‍ സജീവമായി രംഗത്തുണ്ട്.

യാത്രക്കാര്‍ക്ക് വേണ്ട വെള്ളം, സ്‌നാക്‌സ്, മാസ്‌ക്ക്, ഗ്ലൗസ്, സാനിറ്റൈസര്‍ തുടങ്ങിയ സാധങ്ങള്‍ നല്‍കുക ഗര്‍ഭണികള്‍, രോഗികള്‍, കുട്ടികള്‍ ഉള്ള യാത്രക്കാര്‍ തുടങ്ങിയവരുടെ ബാഗേജ് ട്രോളികള്‍ ചെക്ക് ഇന്‍ കൗണ്ടറുകളില്‍ എത്തിച്ചു കൊടുക്കുക എന്നിങ്ങനെ അവര്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും ചെയ്തുകൊടുത്താണ് കെ എം സി സി വളണ്ടിയര്‍ വിങ് യാത്രക്കാര്‍ക്ക് ആശ്വാസമായത്.

വരും ദിവസങ്ങളില്‍ പ്രവാസികളുമായി നാട്ടിലേക്ക് പോകുന്ന യാത്രക്കാരെ വേണ്ട രീതിയില്‍ പരിചരിക്കുമെന്നും ഈ സാഹചര്യത്തില്‍ അവര്‍ക്ക് നോമ്പ് തുറക്കാന്‍ ആവശ്യമായ വിഭവങ്ങള്‍ അടങ്ങുന്ന ഇഫ്താര്‍ കിറ്റുകള്‍ നല്‍കുന്നതുള്‍പ്പടെ പരിഗണനയില്‍ ഉണ്ടെന്നും ബഹ്റൈന്‍ കെ എം സി സി സംസ്ഥാന കമ്മിറ്റി അറിയിച്ചു. എയര്‍പോര്‍ട്ട് അധികൃതരുടെ അനുവാദത്തോടെ കെ എം സി സി വളണ്ടിയര്‍മാര്‍ നടത്തിയ സേവനങ്ങള്‍ക്ക് എയര്‍പോര്‍ട്ട് അധികൃതര്‍ നന്ദിരേഖപ്പെടുത്തുകയും ചെയ്തു