കുരുന്നുകള്‍ നല്‍കി സ്വരുക്കൂട്ടിയ നാണയത്തുട്ടുകള്‍

8
ഫൈസാമും ഫഹദും സ്വരുക്കൂട്ടിയ തുക സിഎച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി കെവി മുഹമ്മദലി ഹാജിക്ക് കൈമാറുന്നു

മാട്ടൂല്‍: ധനശേഖരണ ക്യാമ്പയിന്‍ നാളില്‍ മാട്ടൂല്‍ സിഎച്ച് സെന്ററിന് കൈത്താങ്ങുമായി കുരുന്നുകളും. ഒരു വീട്ടില്‍ നിന്ന് നല്‍കിയത് സ്വര്‍ണാഭരണവും. ഏഴാം ക്ലാസില്‍ പഠിക്കുന്ന അങ്ങേത്ത് ഫൈസാം, നാലില്‍ പഠിക്കുന്ന അങ്ങേത്ത് ഫഹദ് എന്നീ കുട്ടികളാണ് തങ്ങളുടെ വീട്ടിലെത്തിയ സിഎച്ച് സെന്റര്‍ ഭാരവാഹികള്‍ക്ക് മാസങ്ങളായി സ്വരുക്കൂട്ടിവെച്ച നാണയത്തുട്ടുകള്‍ കൈമാറിയത്. ഭണ്ഡാരം പൊളിച്ച് ആ തുക സിഎച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി കെവി മുഹമ്മദലി ഹാജിക്ക് കൈമാറി.
അവധിക്കാലത്ത് ഫുട്ബോള്‍ വാങ്ങാനും മറ്റും സ്വരുക്കൂട്ടി വെച്ച തുകയാണ് സിഎച്ച് സെന്ററിന് നല്‍കിയത്. ഗഫൂര്‍ മാട്ടൂല്‍, പിവി ഇബ്രാഹിം, വിപികെ അബ്ദുല്‍ സലാം, എ ഖാലിദ് പങ്കെടുത്തു. കുടുംബാംഗങ്ങളുമൊത്ത് സിഎച്ച് സെന്റര്‍ സംഘടിപ്പിച്ച കാരുണ്യ സംഗമത്തില്‍ പങ്കെടുത്തപ്പോള്‍ തോന്നിയ ഇഷ്ടമാണ് ഈ നല്ല പ്രവര്‍ത്തനത്തിന് പ്രേരിപ്പിച്ചതെന്ന് കുട്ടികള്‍ പറഞ്ഞു.

സി.എച്ച് സെന്ററിനു ഫണ്ട് കൈമാറി
പാനൂര്‍: മലബാര്‍ സിഎച്ച് സെന്റര്‍ സ്ഥിര വരുമാന ഫണ്ടിലേക്ക് മുസ്‌ലിംലീഗ് തൂവക്കുന്ന് ശാഖ കമ്മിറ്റി നല്‍കിയത് പതിമൂന്ന് ലക്ഷത്തി അയ്യായിരത്തി മുന്നൂറ്റി അന്‍പത് രൂപ. ശാഖാ പ്രസിഡന്റ് ഒകെ അബൂബക്കര്‍ ഹാജി, ജനറല്‍ സെക്രട്ടറി കല്ലിങ്ങ കുഞ്ഞമ്മദ് ഹാജി, ഉപസമിതി ചെയര്‍മാന്‍ സിപി അബ്ദുറഹ്മാന്‍ ഹാജി എന്നിവരില്‍ നിന്ന് സിഎച്ച് സെന്റര്‍ പ്രസിഡന്റ് പികെ അബ്ദുല്ല ഹാജി തുക ഏറ്റു വാങ്ങി. ജനറല്‍ സെകട്ടറി പിപിഎ ഹമീദ്, കാട്ടൂര്‍ മഹമൂദ്, സിഎച്ച് മൂസ ഹാജി, മഹമൂദ് കൊമ്പന്‍, മുത്താറി ഇസ്മായില്‍, പൊന്ന് മഹമൂദ്, മുഹമ്മദലി തൂവക്കുന്ന്, സിപി യൂസഫ് ഹാജി, പിപി അയ്യൂബ്, കളപ്പുര ഇസ്മായില്‍, അനസ് കൂട്ടക്കെട്ടില്‍, എംടി മുനീര്‍, മീത്തല്‍ മുഹമ്മദ്, കെപി അബ്ബാസ്, കെപി അല്‍താഫ് പങ്കെടുത്തു.