കുവൈത്തില്‍ 278 കോവിഡ് കേസുകള്‍ കൂടി; 2 മരണം, ആകെ രോഗബാധിതര്‍ 6,567

14
Health ministry workers, wearing protective outfits, wait on the tarmac of the Kuwait international Airport to receive Kuwaitis returning from Frankfurt on March 26, 2020, to be taken to a hospital for novel coronavirus checkups, in the capital Kuwait City. (Photo by STR / AFP)

കുവൈത്ത്‌സിറ്റി: രണ്ടു മരണം ഉള്‍പ്പെടെ കുവൈത്തില്‍ വ്യാഴാഴ്ച 278 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ കേസുകളില്‍ 80 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മൊത്തം രോഗബാധിതര്‍ 6,567 ആയി. ആകെ മരിച്ചവരുടെ എണ്ണം 44 ആയി. അത്യാഹിത വിഭാഗത്തിലുള്ള 91 പേരുള്‍പ്പെടെ 4,142 പേര്‍ ചികില്‍സയിലുണ്ട്. 162 രോഗ വാഹകര്‍ മുക്തരായതോടെ മൊത്തം രോഗമുക്തര്‍ 2,381 ആയിട്ടുമുണ്ട്.