കുവൈത്ത് കെഎംസിസി അല്‍ഹിന്ദുമായി ചേര്‍ന്ന് പ്രത്യേക വിമാന സര്‍വീസിന്

56

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസിപ്രമുഖ ട്രാവല്‍ ഏജന്‍സിയായ അല്‍ ഹിന്ദുമായി ചേര്‍ന്ന് പ്രത്യേക വിമാന സര്‍വീസിന് തയാറെടുക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. സാധാരണ രീതിയില്‍ വിമാന സര്‍വീസിന് ഇനിയും കാലതാമസം നേരിടുമെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ വിമാനം ചാര്‍ട്ടര്‍ ചെയ്ത് സര്‍വീസ് നടത്തി പ്രയാസമനുഭവിക്കുന്നവരെ ഉടന്‍ നാട്ടിലെത്തിക്കാന്‍ കഴിമെന്നും നേതാക്കള്‍ പറഞ്ഞു. ആഴ്ചയില്‍ ഒന്നോ രണ്ടോ വിമാന സര്‍വീസ് നടത്തിക്കൊണ്ടുള്ള ഇപ്പോഴത്തെ സര്‍വീസുകള്‍ അപര്യാപ്ത്മാണെന്നും അതിനിയും നോക്കി നില്‍ക്കാനാവില്ലെന്നും കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്തും ജന.സെക്രട്ടറി എം.കെ അബ്ദുല്‍ റസാഖും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂരിനെ ചുമതലപ്പെടുത്തിയതായും കണ്ണേത്ത് പറഞ്ഞു. വിശദ വിവരങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ സിവില്‍ ഏവിയേഷന്റെ അനുമതി ലഭിക്കുന്ന മുറക്ക് സര്‍വീസ് ആരംഭിക്കാനാകുമെന്ന് ട്രാവല്‍ ഏജന്‍സി ഭാരവാഹികളും അറിയിച്ചു.