കുവൈത്ത് സിറ്റി: കൊയിലാണ്ടി സിഎച്ച് സെന്റര്‍ ദിനേന നല്കി വരുന്ന നോമ്പുതുറ-അത്താഴ ഫണ്ടിലേക്ക് കുവൈത്ത് ചാപ്റ്റര്‍ ധനസഹായം കൈമാറി. സിഎച്ച് സെന്റര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ കുവൈത്ത് കെഎംസിസി ഉപദേശക സമിതി അംഗവും മുന്‍ വൈസ് പ്രസിഡന്റുമായ പി.വി ഇബ്രാഹിം കൊയിലാണ്ടി സിഎച്ച് സെന്റര്‍ വളണ്ടിയര്‍ ക്യാപ്റ്റന്‍ ഹാരിഫ് മമ്മൂക്കാസിന് ഫണ്ട് കൈമാറി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളും അവരോടൊപ്പം നില്‍ക്കുന്നവരുമടക്കം ഇരുന്നൂറോളം പേര്‍ക്കാണ് ദിവസവും നോമ്പുതുറയും അത്താഴവും സിഎച്ച് സെന്റര്‍ ഒരുക്കുന്നത്. ചടങ്ങില്‍ മുസ്ലിം ലീഗ് നേതാക്കളും സിഎച്ച് സെന്റര്‍ വളണ്ടിയര്‍മാരും പങ്കെടുത്തു.