കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

60
ജാഫര്‍

 

കുവൈത്ത് സിറ്റി: കോഴിക്കോട് ബാലുശ്ശേരി കാക്കൂര്‍ സ്വദേശി കുരുവങ്ങില്‍ ജാഫര്‍ (43) കുവൈത്തില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. രണ്ടു ദിവസമായി കണാതിരുന്ന ജാഫറിനെ വ്യാഴാഴ്ച ഉച്ചക്കാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ തെരച്ചിലിലാണ് അബ്ബാസിയയിലെ കാര്‍ പാര്‍ക്കില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. കുവൈത്തില്‍ കര്‍ട്ടന്‍ ജോലികള്‍ ചെയ്തു വരികയായിരുന്നു. ഷഫീനയാണ് ഭാര്യ. മക്കള്‍: മിസ്അബ്, ആലിയ, നുഫൈസ്.