കുവൈത്ത് കെഎംസിസി നേതാവ് അഹമ്മദ് ഇബ്രാഹിം നിര്യാതനായി

121
അഹമ്മദ് ഇബ്രാഹിം

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി കോഴിക്കോട് ജില്ലാ കൗണ്‍സില്‍ അംഗവും ദീര്‍ഘ കാലം ഹസാവി ഏരിയ വൈസ് പ്രസിഡന്റുമായിന്ന പുത്തൂര്‍ മഠം മീത്തല്‍ വീട്ടില്‍ അഹമ്മദ് ഇബ്രാഹിം ഫര്‍വാനിയ ആശുപത്രിയില്‍ നിര്യാതനായി. കോവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ ഹസാവി ക്‌ളിനിക്കില്‍ ചികിത്സ തേടുകയും തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയേക്ക് കൊണ്ടു പോവുകയുമായിരുന്നു. ഭാര്യമാര്‍: ഇമ്പിച്ചി ബീവി, ഉമൈബാനു. മക്കള്‍: ഉമ്മര്‍കോയ, ഫാത്തിമത്ത് സുഹറ, ആയിശ ഫര്‍ഹത്ത് ശഹാദ, ഷിഞ്ചു. മരുമക്കള്‍: മുജീബ് മാത്തോട്ടം, നൗഫല്‍ കാരന്തൂര്‍, സഹീര്‍ ചക്കുംകടവ്.ആത്മാര്‍ത്ഥമായ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും മുന്‍പന്തിയിലുണ്ടായിരുന്ന സുന്മനസ്സിനുടമയായിരുന്നു ഇബ്രാഹിമെന്നും കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.