ചിരി മറന്ന അകത്തിരിപ്പില്‍ പൂച്ചകള്‍ നാടിന് രസക്കാഴ്ചയായി

സാമൂഹ്യ അകലംപാലിച്ച്... ഇയ്യാട് മീന്‍ കടക്ക് മുന്നില്‍ മീന്‍ കാത്ത് പൂച്ചകള്‍

ഇന്ന് ലോക ചിരി ദിനം

ബാലുശ്ശേരി: തോളില്‍ കൈവെച്ചു പൊട്ടിച്ചിരിച്ചും ചിരിപ്പിച്ചും കൈമെയ് മറന്നു നടന്ന കാലങ്ങള്‍ ലോകത്തിനു തന്നെ ഉള്ളില്‍ പൊട്ടിച്ചിരിക്കുന്നൊരോര്‍മ്മയിലിന്ന് ലോക ചിരി ദിനം കടന്നു പോകുമ്പോള്‍ ഗ്രാമത്തിന്റെ വിശുദ്ധിയും പൂര്‍ണതയും നിറഞ്ഞ നാട്ടിന്‍ പുറക്കാഴ്ച മുഖാവരണത്തിനുള്ളിലായ നാടിന് ചിരിക്കാഴ്ചപ്പടര്‍ത്തി. ഇന്നലെ ഉണ്ണികുളം ഗ്രാമത്തിലെ ഇയ്യാട് അങ്ങാടിയിലാണ് മീന്‍ കടക്ക് മുന്നില്‍ വിശപ്പിന്റെ വിളിയിലും അകലം പാലിച്ചുള്ള പൂച്ചകളുടെ ഭക്ഷണക്കാത്തിരിപ്പ് ചിരിയും ചിന്തയും പടര്‍ത്തിയത്. സകല ബോധവത്ക്കരണവുമുണ്ടായിട്ടും നമ്മള്‍ അകലമില്ലാതെ ആര്‍ത്തിയോടെ അടുക്കുമ്പോള്‍ പൂച്ചകള്‍ പോലും പ്രതിരോധത്തെ വകവെച്ചു നില്‍ക്കുന്നതാണ് രസക്കാഴ്ചയുംം പുറത്ത് കാാണാത്ത ചിരിയും നിറഞ്ഞൊഴുകിയത്.