പ്രവാസികള്‍ക്ക് സഹായം: കെഎംസിസിയും ലേക് ഷോര്‍ ഹോസ്പിറ്റലും കൈ കോര്‍ക്കുന്നു

161

ദുബൈ: കോവിഡ് 19മായി ബന്ധപ്പെട്ട് പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഒരുക്കാന്‍ കൊച്ചിയിലെ ലേക് ഷോര്‍ ഹോസ്പിറ്റലുമായ ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി കൈ കോര്‍ക്കുന്നു. കൊച്ചിയില്‍ ഇറങ്ങുന്ന പ്രവാസികള്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ക്ക് കൊച്ചി ലേക് ഷോര്‍ ഹോസ്പിറ്റലില്‍ സൗകര്യമൊരുക്കുമെന്ന് ഹോസ്പിറ്റല്‍ സിഇഒ എസ്.കെ അബ്ദുല്ല, ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജന.സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍, ഓര്‍ഗ.സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ അറിയിച്ചു.
എയര്‍പോട്ടില്‍ ഇറങ്ങിയ തൊട്ടുടനെ എന്തെങ്കിലും അസ്വസ്ഥതകള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഇതു വഴി സഹായം ലഭിക്കുന്നതാണ്.
നിലവില്‍ പ്രഗത്ഭരായ ഡോക്ടര്‍മാരുടെയും സൈക്കോളജിസ്റ്റുകളുടെയും സഹകരണത്തോടെ കോവിഡ് 19 രോഗികള്‍ക്കും രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും ആവശ്യമായ കൗണ്‍സലിംഗ് ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി നടത്തി വരുന്നുണ്ട്.
നാട്ടിലെത്തുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഒരുക്കുന്ന രാഷ്ട്രീയ-മത-സംഘടനാ നേതാക്കളുടെ കൃത്യമായ ഇടപെടലുകള്‍ ഏറെ ആശ്വാസകരമാണെന്നും പ്രബുദ്ധ കേരളത്തിന്റെ മാനുഷിക ചിന്തകളെ ലോകത്തിന് മാതൃകയാക്കാവുന്നതാണെന്നും ജില്ലാ കമ്മിറ്റി പ്രത്യാശ പ്രകടിപ്പിച്ചു. ആവശ്യമായ സഹായങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പറുകള്‍:
9946093300 (സുഭാസ് സകറിയ), 9747021527 (ഇസ്ഹാഖ് ഡാനിയേല്‍), 7736415568 (ഷക്കീര്‍).