ലക്ഷദ്വീപില്‍ നിന്ന് ആദ്യ കപ്പല്‍ ജില്ലയില്‍ നിന്നുള്ള 20 പേര്‍ നാട്ടിലെത്തി

4
ലക്ഷദ്വീപില്‍ നിന്നും എത്തിയ ആദ്യ കപ്പലിലെ യാത്രക്കാര്‍ കൊച്ചിയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസ്സില്‍ മലപ്പുറത്ത് എത്തിയപ്പോള്‍

മലപ്പുറം: ലക്ഷദ്വീപില്‍ നിന്നും എത്തിയ ആദ്യ കപ്പലില്‍ കൊച്ചിയിലെത്തിയ മലപ്പുറത്തെ 20 പേര്‍ ഇന്നലെ ജില്ലയിലെത്തി. ഇന്നലെ രാവിലെ 60 പേരുമായി ലക്ഷദ്വീപില്‍ നിന്നും പുറപ്പെട്ട കപ്പല്‍ ഇന്നലെ രാവിലെയോടെ കൊച്ചി തുറമുഖത്ത് എത്തിയിരുന്നു. അവിടെ നിന്നും കെ.എസ്.ആര്‍.ടി.സി ബസ്സിലാണ് ജില്ലയിലുള്ള 20 പേരും മലപ്പുറത്ത് എത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ മലപ്പുറത്ത് എത്തിയ 20 അംഗ സംഘത്തെ വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതരൊന്നും തന്നെ ഉണ്ടായിരുന്നില്ല. പൊലീസ് ഇടപെട്ട് തരപ്പെടുത്തിയ ഓട്ടോയിലാണ് ഇവര്‍ പലരും വീട്ടിലേക്ക് പോയത്.