പ്രവാസികള്‍ക്ക് ജീവന്‍ രക്ഷാ മരുന്നുകള്‍ എത്തിക്കണം: മുസ്‌ലിം യൂത്ത് ലീഗ്

36

മലപ്പുറം: പ്രവാസികള്‍ക്ക് ജീവന്‍ രക്ഷാ മരുന്നുകളെത്തിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് മലപ്പുറം മുനിസിപ്പല്‍ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് സ്ഥിരമായി ഉപയോഗിക്കുന്ന മരുന്ന് എത്തിക്കുന്നത് കൊറിയര്‍ സര്‍വീസ് വഴിയാണ്. എന്നാല്‍, മരുന്നിനെക്കാള്‍ വില സര്‍വീസ് ചാര്‍ജ് ആയി നല്‍കേണ്ട അവസ്ഥയാണുള്ളത്. ഇതിന് പകരമായി സര്‍ക്കാര്‍ തലത്തില്‍ പ്രവാസികള്‍ക്ക് ജീവന്‍ രക്ഷാ മരുന്നുകള്‍ എത്തിക്കാനാവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണം. ഇക്കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടു വരണമെന്നാവശ്യപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടി എംപി, പി. ഉബൈദുള്ള എംഎല്‍എ എന്നിവര്‍ക്ക് നിവേദനം നല്‍കി.