ലൈവ് സ്റ്റോക്ക് ഓഫീസ് തുറന്നു

ജില്ലാ പഞ്ചായത്ത് ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കുന്നു

വളാഞ്ചേരി: മലപ്പുറം ജില്ലക്ക് അനുവദിച്ച ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രൈനിങ് സെന്ററിന്റെ ഓഫീസ് ആതവനാട് പൗള്‍ട്രി ഫാമിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷത വഹിച്ചു.സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, ജില്ലാ പഞ്ചായത്ത് അംഗം കെ.വി ഫാത്തിമ സുഹ്‌റ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, ആതവനാട് പഞ്ചായത്ത് പ്രസിഡന്റ് ടി മുഹമ്മദ് ഇസ്മായില്‍, ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ. അയ്യൂബ്, ഡോ. സുരേഷ്, ഡോ. അബ്ദുല്‍ അസീസ് പ്രസംഗിച്ചു.ജില്ലയിലെ മൃഗപരിപാലന മേഖലയിലെ കര്‍ഷകര്‍ക്കും ജീവനക്കാര്‍ക്കും സ്ഥിരമായ പരിശീലന പരിപാടികള്‍ ഈ കേന്ദ്രത്തില്‍ സംഘടിപ്പിക്കാം. ഇക്കാലമത്രയും മലപ്പുറം ജില്ലയിലെ ഈ മേഖലയിലെ കര്‍ഷകരും വകുപ്പിലെ ജീവനക്കാരും പരിശീലനങ്ങള്‍ക്കായി പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിലേക്കാണ് പോയിക്കൊണ്ടിരുന്നത്. ഇത്തരമൊരു പരിശീലന സ്ഥാപനത്തിന്റെ ആവശ്യകത മുന്നില്‍ കണ്ടുകൊണ്ടാണ് ജില്ലാ പഞ്ചായത്ത് ഇതിനാവശ്യമായ കെട്ടിടം ഇവിടെ നിര്‍മിച്ചത്. ഭാവിയില്‍ പരിശീലനാര്‍ഥികള്‍ക്ക് താമസിച്ച് പഠിക്കാനുള്ള ഹോസ്റ്റല്‍ സൗകര്യവും ഇവിടെ സജ്ജീകരിക്കും.