വിപണികളില്‍ പ്രാധാന്യത്തോടെ സ്വദേശി ഉല്‍പന്നങ്ങള്‍

44

അബുദാബി: വിപണികളില്‍ സ്വദേശി ഉല്‍പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള വാണിജ്യം ശ്രദ്ധേയമാകുന്നു. യുഎഇയില്‍ ഉല്‍പാദിപ്പിക്കപ്പെട്ട വ്യത്യസ്ത കാര്‍ഷി ക ഉല്‍പന്നങ്ങള്‍ വാണിജ്യ മേഖലയില്‍ കൂടുതല്‍ ശ്രദ്ധേയമാക്കുകയെന്ന ലക്ഷ്യത്തോടെ വന്‍കിട സ്ഥാപനങ്ങളില്‍ വിപുലമായ പ്രദര്‍ശനമാണ് ഒരുക്കിയിട്ടുള്ളത്.
രാജ്യത്തെ കാര്‍ഷിക ഉല്‍പാദനം വര്‍ധിപ്പിക്കുകയും പരമാവധി പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന നയമാണ് അധികൃതര്‍ സ്വീകരിച്ചിട്ടുള്ളത്. പഴം, പച്ചക്കറികള്‍, പാലുല്‍പന്നങ്ങള്‍, പഴച്ചാറുകള്‍, മത്സ്യം, മാംസം, മുട്ട, തേന്‍, ഈത്തപ്പഴം തുടങ്ങിയവയാണ് പ്രധാനമായും വിപണിയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
നൂറുകണക്കിന് ടണ്‍ വിഭവങ്ങളാണ് വിവിധ വിതരണ കേന്ദ്രങ്ങളില്‍ എത്തിയിട്ടുള്ളത്. യുഎഇ ഉപപ്രധാനമന്ത്രിയും അബുദാബി കാര്‍ഷിക-ഭക്ഷ്യസുരക്ഷാ വിഭാഗം ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്‌യാന്റെ നിര്‍ദേശ പ്രകാരം കൂടുതല്‍ വിപുലമായ സംവിധാനമാണ് ഇതിനായി ഒരുക്കിയിട്ടുള്ളതെന്ന് അബുദാബി കാര്‍ഷിക -ഭക്ഷ്യ സുരക്ഷാ വിഭാഗം ഡയറക്ടര്‍ ജനറല്‍ സഈദ് അല്‍ബഹ്‌റി സാലം അല്‍ആംരി വ്യക്തമാക്കി.