ദുബൈ: ലോക്ക് ഡൗണിലെ ഏകാന്തത പ്രമേയമാക്കി ദുബൈയില്‍ തയാറാക്കിയ ഹ്രസ്വ ചിത്രം ‘ലോണ്‍ലി ഇന്‍ ലോക്ക്ഡൗണ്‍’ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.
ലോക്ക്ഡൗണ്‍ കാലത്ത് സുഹൃത്തുക്കളും കുടുംബാംഗങ്ങളുമില്ലാത്തൊരു ജീവിതം എങ്ങനെ ഒരാളെ മാനസികമായി ബാധിക്കുന്നുവെന്ന് ഈ ചിത്രം വ്യക്തമായി നമ്മളെ കാണിച്ചു തരുന്നു. സമൂഹ മാധ്യമങ്ങളില്‍ ലൈക്കുകള്‍ വാരിക്കൂട്ടാനും അതുവഴി കിട്ടുന്ന ജനപ്രീതിയില്‍ ആത്മ സംതൃപ്തി നേടാനും ആളുകള്‍ മത്സരിക്കുകയാണെന്നും അതെല്ലാം വ്യാജമാണെന്നും അതു വഴി യഥാര്‍ത്ഥ ബന്ധങ്ങള്‍ അറ്റുപോവുകയാണെന്നും ഈ ചിത്രം നമുക്ക് മനസ്സിലാക്കി തരുന്നു. ഒറ്റപ്പെട്ടു പോകുന്നവര്‍ ആരുടെയെങ്കിലും കരുതലിനു വേണ്ടി എപ്പോഴും കൊതിച്ചു കൊണ്ടേയിരിക്കുന്നു.
ഷമ്മാസ് കല്ലാടത്ത് ഒരുക്കിയ ഈ ഹ്രസ്വ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് ദിലീപ് നമ്പ്യാര്‍ ആണ്. രണ്ടു പേരും ചേര്‍ന്ന് താമസിക്കുന്ന ഫ്ളാറ്റിനകത്താണ് വളരെ ചെറിയ സമയത്തിനുള്ളില്‍ ഈ ഹ്രസ്വ ചിത്രം പൂര്‍ത്തിയാക്കിയത്.
അവതരണ ശൈലി കൊണ്ടും അഭിനയം കൊണ്ടും വളരെ മികച്ച അഭിപ്രായമാണ് എല്ലാ ഭാഗത്ത് നിന്നും കിട്ടിക്കൊണ്ടിരിക്കുന്നത്.
Video Link:
*LONELY IN LOCKDOWN | Short Film | Does COVID 19 affect the mind ?*