ലോക്ക് ഡൗണ്‍ അഗ്രിചലഞ്ചില്‍ പി.കെ കുഞ്ഞാലിക്കുട്ടി പങ്കാളിയായി

34
ഗാന്ധിജി സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ പി.ജെ ജോസഫ് എം.എല്‍.എ ആഹ്വാനം ചെയ്ത ലോക്ക്ഡൗണ്‍ അഗ്രിചലഞ്ചില്‍ മാവിന്‍ തൈ നട്ട് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പങ്കാളിയാവുന്നു

മലപ്പുറം: ഗാന്ധിജി സ്റ്റഡീ സെന്റര്‍ ചെയര്‍മാന്‍ പി.ജെ ജോസഫ് എം.എല്‍.എ ആഹ്വാനം ചെയ്ത ലോക്ക്ഡൗണ്‍ അഗ്രിചലഞ്ചില്‍ പങ്കാളിയായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി മാവിന്‍ തൈ നട്ട് പങ്കാളിയായി. ഈ കാലഘട്ടത്തില്‍ കേരളത്തിലെ വളര്‍ന്നു വരുന്ന തലമുറക്ക് വളരെ അത്യാവശ്യമായ ഒരു വഴിയാണ് കര്‍ഷകന്‍ കൂടിയായ പി.ജെ ജോസഫ് ആഹ്വാനം ചെയ്ത അഗ്രി ചലഞ്ച് എന്ന് അദ്ദേഹം പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ചാക്കോ വര്‍ഗീസ്, ജില്ലാ പ്രസിഡന്റ് മാത്യു വര്‍ഗീസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷാജി ജോസഫ് അഴികണ്ണിയ്ക്കല്‍, ആലിക്കുട്ടി എറക്കോട്ടില്‍, കെ.വി ജോര്‍ജ്ജ്, ജില്ലാ ഭാരവാഹികളായ ലിജോ ജോസബ്,നുസൈര്‍ തെഞ്ചേരി, അസ്റഫ് സ്രാബിക്കല്‍, എബ്രാഹം കുര്യന്‍, കെ.എം ജോസഫ്, ഖാദര്‍ മങ്കട, എം.എം ഫിലിപ്പ്, സതീഷ് വര്‍ഗീസ് അഗ്രിചലഞ്ചില്‍ പങ്കാളികളായി.