ലോക്ക്ഡൗണ്‍ കാലത്ത് ആശ്വാസമായി സന്നദ്ധ കൂട്ടായ്മകള്‍

17
കാട്ടാമ്പള്ളിയില്‍ മുസ്‌ലിംലീഗ് റമസാന്‍ കിറ്റ് വിതരണം കെഎം ഷാജി എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂര്‍: കോവിഡും ലോക്ക്ഡൗണുമെല്ലാം ദുരിതം തീര്‍ത്തപ്പോള്‍ ആശ്വാസമായി സന്നദ്ധ കൂട്ടായ്മകള്‍. നിരവധി കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റെത്തിച്ചും സജീവമാണ് മുസ്‌ലിം ലീഗ് അടക്കമുള്ള സംഘടനകളും മറ്റു കൂട്ടായ്മകളുമെല്ലാം.
മാട്ടൂല്‍: എസ്ടി യു മോട്ടോര്‍ തൊഴിലാളി യൂണിയന്‍ അംഗങ്ങളായ മുഴുവന്‍ തൊഴിലാളികള്‍ക്കും റമസാന്‍ റിലീഫ് വിതരണം ചെയ്തു. മുസ്‌ലിം ലീഗ് മാട്ടൂല്‍ പഞ്ചായത്ത് സെക്രട്ടറി വിപികെ അബ്ദു റഹിമാന്‍ ഉദ്ഘാടനം ചെയ്തു. ടിഎംവി സിറാജുദ്ദീന്‍, ഇ അബ്ദുറാസിഖ്, ഇകെവി സൈനുല്‍ ആബിദ്, എം യൂസുഫ് സംബന്ധിച്ചു.
റമസാന്‍ കിറ്റ് വിതരണം മാട്ടൂല്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ടി പി അബ്ദുല്‍ റഹിമാന്‍, എംവി സിറാജുദ്ദീന്‍, ഇ അബ്ദുല്‍ റാസിഖ്, ഇകെവി ആബിദ്, എംകെ ജലാലുദ്ദീന്‍, എസി മുജീബ്, ബിപി ഷാജി സംബന്ധിച്ചു.
കാട്ടാമ്പള്ളി: മുസ്‌ലിം ലീഗ് കാട്ടാമ്പള്ളി ശാഖ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ റിലീഫ് റമസാന്‍ കിറ്റ് വിതരണം കെഎം ഷാജി എംഎല്‍എ ഉദ്ഘാടനം ചെയ്തു. എന്‍ റഹീം കെവി ഹാരിസ്, പി മഹ്മൂദ്, അസ്‌നാഫ് കാട്ടാമ്പള്ളി, മുര്‍ഷിദ് കാട്ടാമ്പള്ളി, എംകെ മഹ്മൂദ്, സി അബ്ദുറഹിമാന്‍ ഹാജി, കെവി സാജി പങ്കെടുത്തു.
പഴയങ്ങാടി: മുസ്‌ലിം ലീഗ് കല്ല്യാശ്ശേരി മണ്ഡലം പ്രവാസി റിലീഫ് മഹമൂദ് അള്ളാകുളം ഉദ്ഘാടനം ചെയ്തു. അഡ്വ. അബ്ദുല്‍ കരീം ചേലേരി, കെവി മുഹമ്മദലി ഹാജി, എസ്‌കെപി സകരിയ ഗഫൂര്‍ മാട്ടൂല്‍, വിപികെ സലാം, അസ്‌ലം കണ്ണപുരം, ഷജ്മീര്‍ ഏഴോം പങ്കെടുത്തു.
മാട്ടൂല്‍: മാട്ടൂല്‍ തങ്ങളെ പള്ളി ശാഖ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ കിറ്റ് വിതരണം സയ്യിദ് മുത്തുക്കോയ തങ്ങള്‍ അല്‍ മശ്ഹൂര്‍ ഉദ്ഘാടനം ചെയ്തു. നബീല്‍ അബൂബക്കര്‍, ടി സുലൈമാന്‍, എ സലാം, മശ്ഹൂര്‍ കോയതങ്ങള്‍, എന്‍കെ റഹീസ്, എംപി നദീര്‍, ടിടി അഹദ്, മുഷ്താഖ് പടിഞ്ഞാര്‍, കെഎം നദീര്‍, എ ജുനൈദ് സംബന്ധിച്ചു
ഇരിക്കൂര്‍: മുസ്‌ലിം ലീഗ് ചൂളിയാട് ശാഖ കിറ്റ് വിതരണം ഇരിക്കൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെടി അനസ് ഉദ്ഘാടനം ചെയ്തു. സി പി മൊയ്തീന്‍, സയ്യദ് ഹസ്ബുല്ല തങ്ങള്‍, ടിപി മുഹമ്മദ്, സിദ്ദിഖ് നാരോത്ത്, സിപി സലീം, സി പി നൗഫല്‍ സി പി നിസാം, കെ ശിഹാബ്, സി മിര്‍ഷാദ് സംസാരിച്ചു.
മയ്യില്‍: മുസ്‌ലിം ലീഗ് നെല്ലിക്കപ്പാലം ശാഖ ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ കിറ്റ് വിതരണം സി ഹാരിസ് ഉദ്ഘാടനം ചെയ്തു. റയീസ് അസ്അദി, പികെ അസീസ് ഹാജി, വിപി സിദ്ദീഖ്, എപി ഫാറൂഖ്, പിപി ബാദുഷ, പിവി മുനീര്‍, പിപി റഫീഖ്, ടിഎം അശ്രഫ്, കെകെ മുര്‍ഷിദ്, സി ജലീല്‍, ഒഎ റാഫി, കുഞ്ഞി മൊയ്തീന്‍, സി മുഹമ്മദ്, സി ആബിദ്, പിവി ഖാദര്‍, പികെ ആഷിക്, ടിവി അബ്ദുല്‍ ബാരി, പികെ ലത്തീഫ്, പിപി മുസ്തഫ പങ്കെടുത്തു..
പഴയങ്ങാടി: മുസ്‌ലിം ലീഗ് കല്യാശ്ശേരി മണ്ഡലം ഒപ്പം റിലീഫ് ക്യാമ്പയിന്‍ സഹായവിതരണം ജില്ലാ വൈസ് പ്രസിഡന്റ് കെവി മുഹമ്മദലി ഹാജി ഉദ്ഘാടനം ചെയ്തു. അഡ്വ. അബ്ദുല്‍ കരീം ചേലേരി, മഹമൂദ് അള്ളാംകുളം, എസ്‌കെപി സക്കരിയ, ഗഫൂര്‍ മാട്ടൂല്‍, അസ്‌ലം കണ്ണപുരം, വി പികെ സലാം, കെപി അബ്ദുറഹ്മാന്‍, എസി അബ്ദുറഹ്മാന്‍, ഷജ്മീന്‍ ഏഴോം സംബന്ധിച്ചു.
പാലത്തുങ്കര: എസ്‌വൈഎസ്, എസ്‌കെഎസ്എസ്എഫ് പാലത്തുങ്കര വെസ്റ്റ് കിറ്റ് വിതരണം കെകെപി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എംകെ അബ്ദുല്‍ഖാദര്‍, അബ്ദുല്‍ഫത്താഹ് ദാരിമി, സുഹൈല്‍ അസ്അദി, പി അബ്ദുല്‍ഖാദര്‍ ഹാജി, റഫീഖലി, കെ കാവു ഹാജി, പൊയില്‍ ഖാദര്‍, അഹമ്മദ് കോറോത്ത്, അജ്മുദ്ദീന്‍, സിപി നദീര്‍ സംബന്ധിച്ചു.
വാരം: മുണ്ടയാട് ശാഖ കിറ്റ് വിതരണത്തിന് ഇബ്രാഹിം ഹാജി, ഉമ്മര്‍, നാസര്‍,റിസാ ആരിഫ്, മുഹമ്മദ് അസ്‌ലിം നേതൃത്വം നല്‍കി.
മാണിയൂര്‍: മുസ്‌ലിം ലീഗ് പാറാല്‍ ശാഖ ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ കിറ്റ് വിതരണം സികെ മഹമൂദ് ഉദ്ഘാടനം ചെയ്തു. സയ്യിദ് മുസമ്മില്‍ തങ്ങള്‍, അനസ് യാസീന്‍, എപ്പിയൂസ് പാറാല്‍, പിപി റിയാസ്, ജംഷിദ് പാറാല്‍, സികെ സവാദ്, വിവി റിയാസ്, സിപി ഉവൈസ്, എംകെ ഇബ്രാഹിം നേതൃത്വം നല്‍കി.
മാഹി: കോവിഡ് കാലത്തും സജീവമാണ് സി എച്ച് സെന്റര്‍. റമസാന്‍ കിറ്റ് വിതരണത്തിന് പുറമെ മരുന്ന് വിതരണവും ആസ്പത്രിയിലെ രോഗികള്‍ക്കൊപ്പമുള്ളവര്‍ക്കുള്ള നോമ്പ് തുറയും രോഗീപരിചരണവുമായി മാഹി സിഎച്ച് സെന്റര്‍ കര്‍മ്മ രംഗത്ത് സജീവമാണ്. കിറ്റ് വിതരണോദ്ഘാടനം അഴിയൂര്‍ സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ ഇസ്മായില്‍ ഹാജി അജ്മാന്‍ നിര്‍വഹിച്ചു. എവി യൂസുഫ്, കെ അലിഹാജി, നവാസ് നെല്ലോളി, എവി സിദ്ദീഖ് ഹാജി, എവി സലാം നേതൃത്വം നല്‍കി. മാഹി പ്രസ് ക്ലബ്ബില്‍ പത്രപ്രവര്‍ത്തകര്‍ക്കുള്ള കിറ്റ് വിതരണവും നടന്നു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെവി ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചാലക്കര പുരുഷു, സോമന്‍ പന്തക്കല്‍, എന്‍ വി അജയകുമാര്‍, എംഎ അബ്ദുല്‍ ഖാദര്‍, നിര്‍മ്മല്‍ മയ്യഴി, പികെ സജീവ്, ജെ സി ജയന്ത്, പി എം മുരളീധരന്‍, സികെ ഉമ്മര്‍ പങ്കെടുത്തു.
പഴയങ്ങാടി: മാടായി റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, റെയിഞ്ചിലെ 63 മദ്രസ അധ്യാപകര്‍ക്കുള്ള കൊറോണ ധനസഹായ പരിപാടി സമസ്ത കേരള ജംഇയ്യത്തുല്‍ ഖുതബാ മാടായി മേഖല പ്രസിഡന്റ് അലി അക്ബര്‍ ബാഖവി ഉദ്ഘാടനം ചെയ്തു. ശംസുദ്ദീന്‍ മൗലവി നെരുവമ്പ്രം അധ്യക്ഷത വഹിച്ചു. ഹമീദ്, മൊയ്തീന്‍ കുഞ്ഞി ഹാജി, മുസ്തഫ ചെറുകുന്ന്, ഇബ്രാഹിം ഹാജി ദുബൈ, ഡോ.ശാഫി അബ്ദുല്ല, ബിലാല്‍ മുസ്തഫ, സലീം നെരുവമ്പ്രം, അബ്ദുസ്സത്താര്‍, സാജിദ് മാടായി, മുഹമ്മദ് മൗലവി, അബ്ദുസമദ് മുട്ടം, അബ്ദു ശുക്കൂര്‍ ഫൈസി, സയ്യിദ് മശ്ഹൂര്‍ എ ഉമര്‍കോയ തങ്ങള്‍, മുഹമ്മദ് ത്വയ്യിബ് അശ്രഫി, എ അബ്ദുല്‍ ഖാദിര്‍ മൗലവി, ബശീര്‍ മൗലവി പാലക്കോട് സംസാരിച്ചു.
അഴീക്കോട്: ദയ ചാരിറ്റബിള്‍ ട്രസ്റ്റ് കിറ്റ് വിതരണം അഴീക്കോട് പഞ്ചായത്ത് അംഗം പി.എ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. കെ.രാജേന്ദ്രന്‍, വി നജീഷ്, എം പ്രദീപന്‍, പിഎന്‍ നിഖില്‍ നേതൃത്വം നല്‍കി.
ഉരുവച്ചാല്‍: പഴശ്ശി മഹല്ല് കമ്മിറ്റി കിറ്റ് വിതരണത്തിന് കെപി മമ്മൂട്ടി ഹാജി, കെ.കെ അബ്ദുല്‍ സലാം, മംഗലാട്ട് ബഷീര്‍, വിപി യൂസുഫ്, വി ഇസ്മായില്‍, എം നാസര്‍, വിപി ഹര്‍ഷാദ്, മുനീര്‍ ആറളം, വി റമീസ്, വി സമദ്, ശബ്‌നാസ് നേതൃത്വം നല്‍കി.
പാനൂര്‍: ചെണ്ടയാട് ശ്രീനാരായണ സേവാനിലയം മഞ്ഞക്കാഞ്ഞിരം കിറ്റ് വിതരണം പിപി കുമാരന്‍ കുനിയില്‍ ഉദ്ഘാടനം ചെയ്തു. ചെമ്മേരി നാണു, കെകെ രവീന്ദ്രന്‍ സംബന്ധിച്ചു
തലശ്ശേരി: തലശ്ശേരി മുബാറക് എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥി കുടുംബങ്ങള്‍ക്ക് പിടിഎയും പൂര്‍വ വിദ്യാര്‍ഥികളും ചേര്‍ന്ന് ഭക്ഷ്യ കിറ്റുകള്‍ നല്‍കി. വിതരണം കെ മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്തു. സി ഹാരിസ് ഹാജി, തഫ്‌ലിം മാണിയാട്ട്, എ കെ സക്കറിയ, മനാഫ് മാണിയാട്ട്, നൂറ ടീച്ചര്‍, കെ തമീറ ടീച്ചര്‍ പങ്കെടുത്തു.
പുതിയതെരു: ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ കിറ്റ് വിതരണം മുസ്‌ലിം ലീഗ് അഴീക്കോട് മണ്ഡലം വൈസ് പ്രസിഡന്റ് പി.എം.മുഹമ്മദ് കുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്തു. പി ഹംസ ഹാജി,വിസി അഷീര്‍, പിഎം അമീര്‍, പിപി റഹീസ്, പി അനീസ്, ബി ഇബ്രാഹികുട്ടി ഹാജി, പി മഹമൂദ്, പി നവാസ്, പി നൗഫല്‍, വിസി താജുദ്ദീന്‍, പി പി ഷഫീഖ് പങ്കെടുത്തു
പാനൂര്‍: കെഎസ്ടിയു പാനൂര്‍ ഉപജില്ലാ കമ്മിറ്റിതൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്യുണിറ്റി കിച്ചണിലേക്ക് നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുരേഷ് ബാബുവിന് കൈമാറി. നജീബ് മാളില്‍, ഇബ്രാഹിം ആര്യമ്പത്ത്, കെഎം അബ്ദുല്ല, സക്കീന തെക്കയില്‍,മുന്‍ പ്രസിഡന്റ് കാട്ടൂര്‍ മഹമൂദ്, സമീര്‍ പറമ്പത്ത്, നെല്ലൂര്‍ ഇസ്മായില്‍, എപി ഇസ്മായില്‍ പങ്കെടുത്തു.
പാനൂര്‍: കമ്മ്യൂണിറ്റി കിച്ചണില്‍ പാനൂര്‍ വൈസ്മെന്‍സ് ക്ലബ് നല്‍കിയ പലവ്യജ്ഞനങ്ങളും പച്ചക്കറികളും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഇകെ സുവര്‍ണക്ക് കൈമാറി. കെ രാജന്‍, ടിപി പവിത്രന്‍, കെകെ സുധീര്‍ കുമാര്‍ പങ്കെടുത്തു.
പാനൂര്‍: തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള സാധനങ്ങള്‍ തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും കെഎടിഎഫ് സബ് ജില്ല വൈസ് പ്രസിഡന്റുമായ നെല്ലൂര്‍ ഇസ്മായില്‍ മാസ്റ്റര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സുരേഷ് ബാബുവിന് കൈമാറി. കാട്ടൂര്‍ മഹമൂദ്, സമീര്‍ പറമ്പത്ത് പങ്കെടുത്തു
പൂക്കോം കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള കിറ്റ് പാനൂര്‍ നഗരസഭ ഉപാധ്യക്ഷ കെവി റംല ടീച്ചര്‍ വാര്‍ഡ് കൗണ്‍സിലര്‍ നിഷിതക്ക് കൈമാറി. നിസാര്‍ പൂക്കോം, ജയപ്രകാശ്, പിപി മുഹമ്മദ് ശരീഫ് മാസ്റ്റര്‍, കെ സിറാജുദ്ദീന്‍, മുജീബ് പൂക്കോം സംബന്ധിച്ചു.
പാനൂര്‍: കമ്മ്യൂണിറ്റി കിച്ചണിലേക്ക് കെഎടിഎഫ് ഉപജില്ല ട്രഷറര്‍ സമീര്‍ സഖാഫി പാനൂര്‍ മുനിസിപ്പാലിറ്റി ഉപാധ്യക്ഷ റംല ടീച്ചര്‍ക്ക് കൈമാറി. കൗണ്‍സിലര്‍ മനോജ്, കിരണ്‍ കരുണാകരന്‍, ശുഹൈല്‍ പുല്ലൂക്കര, മഞ്ചേരി അലി സംബണ്ഡിച്ചു.
പാനൂര്‍: മുസ്‌ലിം ലീഗ് അണിയാരം ശാഖ കിറ്റ് വിതരണത്തിന് കെപി അബ്ദുല്ല, കെ പി കാദു, നേതൃത്വം നല്‍കി.
പെരിങ്ങത്തൂര്‍: കരിയാട് ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ കിറ്റ് വിതരണത്തിന് എന്‍എ കരീം, ടികെ കുഞ്ഞബ്ദുല്ല മാസ്റ്റര്‍, വിവി അഷറഫ്, എം സി അന്‍വര്‍, മമ്മു പാലയാട്ട്, അസീസ് മനോളി, നേതൃത്വം നല്‍കി.
പാപ്പിനിശ്ശേരി: പഴഞ്ചിറ മഹല്‍ വാട്‌സ് ആപ്പ് കൂട്ടായ്മ കിറ്റ് വിതരണത്തിന് പി മുത്തലിബ്, കെഎം ഫൈസല്‍, പിവി റാസിഖ്, വിപി ഫൈസല്‍, എംപി മുഹദ്ദിബ്, നസീര്‍, സാജിദ്, മൊയ്തു, ഷഫീഖ് ഹാജി, മുസ്തഫ, മുര്‍ഷിദ്, ജംഷി, അബ്ദുല്‍ ഖാദര്‍ നേതൃത്വം നല്‍കി.
കണ്ണൂര്‍: കെവി സോക്കര്‍ അക്കാദമി കിറ്റ് വിതരണോദ്ഘാടനം കണ്ണൂര്‍ ടൗണ്‍ സിഐ പ്രദീപന്‍ കണ്ണിപ്പൊയില്‍ വളപട്ടണം സിഐ എം.കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കെവി ധനേഷ്, വസന്തകുമാര്‍, രൂപേഷ് നളിനി, രതീഷ് നമ്പ്യാര്‍, എംഎം നവീന്‍ പങ്കെടുത്തു
കൂത്തുപറമ്പ്: കൂത്തുപറമ്പ് മുസ്‌ലിം ജമാ അത്തിന്റെ കീഴിലുള്ള പള്ളി-മദ്രസ ജീവനക്കാര്‍ക്ക് ധനസഹായം നല്‍കി. കൂത്തുപറമ്പ് മുസ്‌ലിം ജമാഅത്ത് സെക്രട്ടറി വികെ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. പിസി ഇസ്മായില്‍, സിദ്ദീഖ് പാറാല്‍ സംബന്ധിച്ചു.
വേങ്ങാട്: ഹിഫഌല്‍ ഖുര്‍ആന്‍ കോളജ് കിറ്റ് വിതരണം ചെയ്തു. സിപി അബൂബക്കര്‍ ഹാജി, കെപി ഉസ്മാന്‍ ഹാജി, സിപി സലീം, ഹുസൈന്‍ വേങ്ങാട്,കെ.അബ്ദുല്‍ അസീസ് ഹാജി, പൊയില്‍ ഹുസൈന്‍, വി.കെ അബൂബക്കര്‍, സിപി ഷുഹൈബ്, എന്‍സി ഇസ്മയില്‍, സിപി കബീര്‍, കെ സജീര്‍, കെപി മുഹമ്മദ്, പിപി ഫള്‌ലുറഹ്മാന്‍, എന്‍സി അന്‍വര്‍, എന്‍പി അഫ്‌സല്‍നേതൃത്വം നല്‍കി.
മമ്പറം: യൂത്ത് ലീഗ് പറമ്പായി ശാഖ കമ്മിറ്റി കിറ്റ് വിതരണം സികെ അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഉളിയില്‍, സികെ റസാഖ്, സിറാജ് ചാലില്‍, റഫ്‌സല്‍ പാടിയില്‍, അമീന്‍ ചേരിക്കമ്പനി, ഷുഹൈര്‍ ചേരിക്കമ്പനി, സിപി ഗസ്സാലി, ശുഐബ് പുനത്തില്‍, സകരിയ്യ ചാപ്പയില്‍ നേതൃത്വം നല്‍കി
ഉരുവച്ചാല്‍: കോളാരി ജുമാമസ്ജിദ് മദ്രസ കമ്മിറ്റി റമസാന്‍ കിറ്റ് വിതരണത്തിന് പി ആബൂട്ടി ഹാജി, സി അബ്ദുല്ല ഹാജി, കെ സലാം, പിവി നാസര്‍, ടി അബ്ദുറസാഖ്, കെപി ഫൈസല്‍, മിറാഷ്, സിഎച്ച് നിളാം, എന്‍ ശമീം നേതൃത്വം നല്‍കി.
പാപ്പിനിശ്ശേരി: മുസ്‌ലിം ലീഗ് പാപ്പിനിശ്ശേരി പഞ്ചായത്ത് കമ്മിറ്റി മാസ്‌ക് നിര്‍മ്മിക്കാനാവശ്യമായ മെറ്റിരിയലുകള്‍ പഞ്ചായത്തിനു കൈമാറി.
കെപി റഷീദ് പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ടിന് കൈമാറി. അബ്ദുല്‍ അഹദ്, പ്രമോദ്, ഫര്‍സീന്‍, വിപി സബീല്‍ പങ്കെടുത്തു.
ആലക്കോട്: കരുവന്‍ചാല്‍ പബ്ലിക് ലൈബ്രറി വനിതാവേദിയുടെ സഹകരണത്തോടെ മാസ്‌ക് നിര്‍മിച്ച് വിതരണം ചെയ്തു. ലൈബ്രറി പ്രസിഡന്റ് തോമസ് ആലക്കോട് സിഐ കെജെ വിനോയിക്ക് കൈമാറി. വിഎ റഹീം, ഷൈനി വട്ടക്കാട്ട്, മാത്യു ചാണാക്കാട്ടില്‍, കെവ രത്‌നാകരന്‍, പിപി ഷാ നവാസ്, കെ സഹീര്‍ പങ്കെടുത്തു.
മട്ടന്നൂര്‍: മുസ്‌ലിം ലീഗ് കൊതേരി ശാഖാ കമ്മിറ്റി കണ്ണൂര്‍ ആസ്റ്റര്‍ മിംസിന്റെ സഹായത്തോടെ കൊതേരി വായാന്തോട് വാര്‍ഡുകളിലെ മുഴുവന്‍ വീടുകളിലും വിതരണം ചെയ്യുവാനുള്ള മാസ്‌ക് വിതരണ ഉദ്ഘാടനം മട്ടന്നൂര്‍ സിഐ കെപി ഷൈന്‍ നിര്‍വഹിച്ചു. ശുഹൈബ് കൊതേരി, പികെ അയ്യൂബ്, പി വിജേഷ്, കെ രജിത്ത് പങ്കെടുത്തു.
കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി മുസ്ലിം ലീഗ് കമ്മിറ്റി കിറ്റ് വിതരണം മണ്ഡലം ട്രഷറര്‍ സിഎം കാദര്‍ ഹാജി ഉദ്ഘാടനം ചെയ്തു. സികെ അസീസ്, ബക്കര്‍ ഖാജാ, ബഷീര്‍ ചിത്താരി, ജംഷീദ് കുന്നുമ്മല്‍, സികെ ഇര്‍ഷാദ്, റിയാസ് തായല്‍ പങ്കെടുത്തു.
കാഞ്ഞങ്ങാട്: 37 വര്‍ഷത്തോളം മുസ്്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റായിരുന്ന പിമുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ കാരുണ്യത്തിന് തുടര്‍ച്ചയുമായി അതിഞ്ഞാല്‍ ഗ്രീന്‍ സ്റ്റാര്‍ പ്രവര്‍ത്തകര്‍. മലയോര മേഖലയില്‍പ്പെട്ട പുല്ലൂര്‍ ഭാഗത്ത് നിരാലംബരായ മനുഷ്യര്‍ക്ക് സഹായമെത്തിക്കുന്നതിന് അദ്ദേഹം എന്നും മുന്‍പന്തിയിലുണ്ടായിരുന്നു. മാഷിന്റെ വിയോഗ ശേഷം കഴിഞ്ഞ റമസാനില്‍ അതിഞ്ഞാല്‍ ഗ്രീന്‍ സ്റ്റാര്‍ ക്ലബിന്റെ നേതൃത്വത്തിലായിരുന്നു സഹായ വിതരണം. ഇത്തവണയും ക്ലബ്ബ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
വലിയപറമ്പ്: ബീച്ചാരക്കടവ് പച്ചപ്പട കിറ്റ് വിതരണം മുസ്്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കെഎം ശംസുദ്ദീന്‍ ഹാജി ഉദ്ഘാടനം ചെയ്തു. വികെ അബ്ദുല്‍ ഖാദര്‍ മൗലവി, കെഎംസി ഇബ്രാഹിം, ഷരീഫ് മാടാപുറം, കെകെ കുഞ്ഞബ്ദുല്ല, ടികെ അബ്ദുല്‍ സലാം, ടികെബി കരീം, യുകെ അഹമ്മദ് ഹാജി, യു അബ്ദുല്‍ റസാഖ് ഹാജി, ടികെബി അഹമ്മദ് ഹാജി, കെ റാഷിദ്, ടികെബി മുഹമ്മദ് കുഞ്ഞി, വികെ കാത്തീം, പികെസി കുഞ്ഞബ്ദുല്ല ഹാജി, എംകെ റസാഖ് ഹാജി, വികെ മുസ്തഫ ഹാജി, എ അബ്ദുല്ല സംബന്ധിച്ചു.
വലിയപറമ്പ പഞ്ചായത്ത് എട്ടാം വാര്‍ഡ് മുസ്‌ലിം ലീഗ്, കെഎംസിസി, യൂത്ത് ലീഗ്, എംഎസ്എഫ്, വനിതാലീഗ്, എന്‍കെ ഹമീദ് ഹാജി റിലീഫ് സെല്‍ റമസാന്‍ റിലീഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ ഉദ്ഘാടനം ചെയ്തു. കെകെ കുഞ്ഞബ്ദുല്ല, ടികെബി അബ്ദുല്‍ റഹ്മാന്‍ ഹാജി, ബിഎസ് മഹമൂദ്, ഷുക്കൂര്‍ മാടക്കാല്‍, മുജീബ് പാണ്ട്യാല, പികെ അബ്ദുല്‍ ഖാദര്‍, യുഎം. ഇബ്രാഹിം കുട്ടി, എ. മുസ്തഫ ഹാജി, കെപി മജീദ് ഹാജി, കെകെ അഹമ്മദ് ഹാജി, ഉസ്മാന്‍ പാണ്ട്യാല സംബന്ധിച്ചു.