
കൊപ്പം: വിളയൂര്‍ കൃഷിഭവനില്‍ തൈകളുടെ വിതരണം നടത്തുന്നതിന്റെ ഭാഗമായി വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുരളിയുടെ നേതൃത്വത്തില്‍ ലോക്ഡൗണ്‍ ലംഘിച്ച് ഉദ്ഘാടന പൊതുയോഗം. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. പാലക്കാട് ജില്ലാ കലക്ടറുടെ കര്‍ശന നിയന്ത്രണനിര്‍ദേശങ്ങള്‍ നിലനില്‍ക്കെ 100കണക്കിന് ആളുകള്‍ തടിച്ചുകൂടി നില്‍ക്കെയാണ് ഉദ്ഘാടന യോഗവും പ്രസംഗവും വിതരണോദ്ഘാടനവും നടന്നത്. തൈകള്‍ വിതരണം ചെയ്യുമെന്ന അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രാവിലെ 9:30മുതല്‍ കൃഷി ഭവനിലെത്തിയ ആളുകളെ 11മണി വരെ കാത്തുനില്ക്കേണ്ടിവന്നു. പ്രസിഡന്റ് ഉദ്ഘാടനത്തിന് എത്തുന്നത് വരെ തൈകള്‍ നല്‍കാതെ കൃഷിഭവന് പരിസരത്ത് നിര്‍ത്തുകയായിരുന്നു. ഇത് ആളുകള്‍ കൂട്ടം കൂടിനില്‍ക്കുന്നതിനും, ലോക്ഡൗണ്‍ ലംഘനങ്ങള്‍ ഉണ്ടാകുന്നതിനും ഇടയാക്കി.
ലോക് ഡൗണ്‍ ലംഘിച്ച് ജനങ്ങളെ കൂട്ടംകൂടിപ്പിക്കുക, സാമൂഹിക അകലം പാലിക്കുന്നതിന് സംവിധാനങ്ങള്‍ സ്വീകരിക്കാതിരിക്കുക, ജനക്കൂട്ടത്തിന് സമീപം മാസ്ക് താഴ്ത്തി വെച്ച് പ്രസംഗിക്കുക, പാലക്കാട് ജില്ലാ കലക്ടര്‍ ഹോട്സ്പോടായി പ്രഖ്യാപിച്ച വാര്‍ഡുള്ള പഞ്ചായത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തി പൊതുപരിപാടി സംഘടിപ്പിക്കുക തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങള്‍ പരസ്യമായും, മന:പൂര്‍വ്വവും നടത്തുന്നതിന് നേതൃത്വം നല്കിയ വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുരളി, കൃഷിഭവന് അധികൃതര്‍ എന്നിവരെ പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിംലീഗ് വിളയൂര്‍ പഞ്ചായത്ത് സെക്രട്ടറി ടി.നാസര്‍ മാസ്റ്റര്‍ കൊപ്പം പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.
150 ല്‍ അധികം ആളുകള്‍ യാതൊരു മുന്‍കരുതലും എടുക്കാതെ, സാമുഹിക അകലം പാലിക്കാതെ കൂടി നില്ക്കുന്ന സാഹചര്യമുണ്ടായെന്നും വാര്‍ഡ് 13 ഹോട്ട്സ്പോട്ട് കൂടിയായ സാഹചര്യത്തില്‍ ഗുരുതര വീഴ്ച്ചയാണ് ഉദ്യോഗസ്ഥരുടെയും പഞ്ചായത്തിന്റേയും ഭാഗത്ത് നിന്ന് ഉണ്ടായതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ക്കും പൊലീസിനും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയതായും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.