ലോക്ക് ഡൗണില്‍ വിളയിച്ച പച്ചക്കറികള്‍ ദാനം ചെയ്ത് റിട്ട. അധ്യാപകന്‍

32
മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ കൊളവയലിലെ പച്ചക്കറി തോട്ടത്തില്‍

കാഞ്ഞങ്ങാട്: ലോക്ക്ഡൗണില്‍ വിളയിച്ച പച്ചക്കറികള്‍ ദാനം ചെയ്ത് റിട്ട. അധ്യാപകന്‍. അജാനൂര്‍ കൊളവയലിലെ മുഹമ്മദ് കുഞ്ഞി മാസ്റ്ററാണ് ലോക്ക് ഡൗണില്‍ വിളയിച്ച പച്ചക്കറികള്‍ ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും സൗജന്യമായി നല്‍കുന്നത്. അജാനൂര്‍ പഞ്ചായത്തില്‍ കൊളവയലിലെ തന്റെ വീടിന്റെ തൊട്ടപ്പുറത്ത് സ്വന്തമായുള്ള പത്തു സെന്റ് വയലില്‍ തയാറാക്കിയ തോട്ടത്തില്‍ എല്ലായിനം പച്ചക്കറികളും വിളയുന്നുണ്ട്. വെള്ളരി,മധുരക്കിഴങ്,വെള്ള ചിരങ്ങ, ചീര,കയ്പ,കുമ്പളം, മത്തന്‍ തുടങ്ങിപയര്‍ വര്‍ഗങ്ങളും മുഹമ്മദിന്റെ തോട്ടത്തിലുണ്ട്.ദിവസം അഞ്ചുകിലോ വരെ പച്ചക്കറികള്‍ ഇവിടെ നിന്നു ലഭിക്കുന്നു.
ഇതുവരെ ആര്‍ക്കും പണം വാങ്ങി പച്ചക്കറി കൊടുത്തിട്ടില്ലെന്ന് തെല്ല് അഭിമാനത്തോടെയാണ് മുഹമ്മദ് മാസ്റ്റര്‍ പറയുന്നു. അജാനൂര്‍ കൃഷി ഭവന്റെ എല്ലാ സഹകരണവും ലഭിക്കുന്നുണ്ട്. മോട്ടോറുംപൈപ്പും വഴിയാണ് ജലസേചനം. വനിതാ ലീഗ് മുന്‍ ജില്ലാ പ്രസിഡന്റും അജാനൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അധ്യക്ഷയുമായ പിപി നസീമയുടെ ഭര്‍ത്താവാണ് മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍.