സ്വദേശത്തേക്ക് ലോറിയില്‍ മടങ്ങാന്‍ ശ്രമിച്ച അതിഥി തൊഴിലാളികളെ തടഞ്ഞു

10
ചേളാരിയില്‍ നിന്ന് സ്വദേശത്തേക്ക് ലോറിയില്‍ മടങ്ങാന്‍ ശ്രമിച്ച അതിഥി തൊഴിലാളികളെ നാട്ടുകാര്‍ തടഞ്ഞപ്പോള്‍

കഴിഞ്ഞ ദിവസം അര്‍ധരാത്രി ചേളാരിയിലാണ് സംഭവം

തേഞ്ഞിപ്പലം: ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയില്‍ കയറി സ്വദേശത്തേക്ക് മടങ്ങാന്‍ ശ്രമിച്ച അതിഥി തൊഴിലാളികളെ നാട്ടുകാര്‍ തടഞ്ഞു. ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് ചേളാരിയിലാണ് സംഭവം. ചരക്ക് ലോറിയില്‍ നിറയെ ആളുകള്‍ കയറുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് അതിഥി തൊഴിലാളികളാണെന്ന് മനസിലായത്. സംഘടിച്ചെത്തിയ നാട്ടുകാര്‍ ലോറി തടയുകയായിരുന്നു. തുടര്‍ന്ന് തിരൂരങ്ങാടി പൊലീസില്‍ വിവരം അറിയിച്ചു.
പൊലീസ് എത്തി ലോറിയും ലോറി തൊഴിലാളികളേയും കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ കേബിളുമായിവന്ന ലോറി ബാംഗ്ലൂരിലേക്ക് തിരിച്ചു പോവുകയായിരുന്നു. ലോറി ഡ്രൈവറുടെ നാല് ബന്ധുക്കളെ കയറ്റാനായി ചേളാരിയില്‍ നിര്‍ത്തിയപ്പോള്‍ അതിഥി തൊഴിലാളികള്‍ കൂട്ടമായി എത്തി ലോറിയില്‍ കയറുകയായിരുന്നുവെന്നാണ് ലോറി ഡ്രൈവര്‍ പൊലീസില്‍ നല്‍കിയ മൊഴി. സ്ത്രീകളും കുട്ടികളുമടക്കം നൂറിലേറെ പേര്‍ ലോറിയില്‍ കയറിയിരുന്നു. ഇവരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടിട്ടും ഇറങ്ങാതിരിക്കുകയാണ് ചെയ്തതെന്ന് െ്രെഡവര്‍ പറഞ്ഞു. ബംഗാളികളായ അതിഥി തൊഴിലാളികളാണ് ലോറിയില്‍ കയറി നാട്ടിലേക്ക് പോകാന്‍ ശ്രമിച്ചത്.
ഹരിയാന സ്വദേശികളായ ലോറി ഡ്രൈവര്‍ തന്‍വീര്‍ (25), ക്ലീനര്‍ സഹുന്‍ (40) എന്നിവര്‍ക്കെതിരെ കേസെടുക്കുകയും ലോറി കസ്റ്റഡിയിലെടുക്കുകയും
ചെയ്തു.