കോവിഡ് 19: ക്ഷേമപ്രവര്‍ത്തനങ്ങളില്‍ പിന്തുണയായ ആദ്യ 10 കമ്പനികളില്‍ ലുലുവും

74

അബുദാബി: കോവിഡ് 19മായി ബന്ധപ്പെട്ട് നടന്ന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പിന്തുണയായി മാറിയ ആദ്യ 10 കമ്പനികളില്‍ ലുലു ഗ്രൂപ്പും ഉള്‍പ്പെട്ടു. ഇക്കഴിഞ്ഞ രണ്ടു മാസക്കാലയളവില്‍ രാജ്യത്ത് ലുലു നടത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ ബഹുമതി. ലുലുവിനോടൊപ്പം, അഡ്‌നോക്, ഡു, ഇത്തിസാലാത്ത് തുടങ്ങിയ കമ്പനികളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎസ്ഒഎസ് മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയാണ് പട്ടിക തയാറാക്കിയത്. ഈ പട്ടികയിലെ ആദ്യ പത്തിലാണ് ലുലു ഗ്രൂപ് ഇടം പിടിച്ചത്. കഴിഞ്ഞ രണ്ടു മാസങ്ങളിലായി ലുലുവിന്റെ കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്തം (സിഎസ്ആര്‍), റീടെയില്‍ സര്‍വീസ്, പിആര്‍ കാമ്പയിനുകള്‍ എന്നിവ ശ്രദ്ധേയമായിരുന്നു.