മദ്യത്തിനെതിരെ പൊതു സ്ഥലത്ത് ഉപവസിച്ച ഇയ്യച്ചേരി കുഞ്ഞികൃഷണനെതിരെ കേസ്സ്

14
മദ്യകേരളത്തിനെതിരെ... ലോക് ഡൗണ്‍ കഴിഞ്ഞാലും അടച്ചിട്ട മദ്യശാലകള്‍ തുറക്കരുതെന്നാവശ്യപ്പെട്ട് കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ജനറല്‍ കണ്‍വീനര്‍ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മുചുകുന്നില്‍ ഉപവസിക്കുന്നു

കൊയിലാണ്ടി: മന്മഥന്‍ സ്മരണയില്‍ മെയ് ഒന്നിന് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ജനറല്‍ കണ്‍വീനര്‍ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മുചുകുന്നില്‍ പൊതുസ്ഥലത്ത് ഉപവസിച്ചു. കൊയിലാണ്ടി പോലീസ് സത്യാഗ്രഹ വേദിയിലെത്തി കേസെടുത്തു. അനധികൃത മദ്യലഹരി വ്യാപനത്തിനെതിരെ തദ്ദേശഭരണ ത ലങ്ങളില്‍ സ്റ്റാറ്റിയവുട്ടറി അധികാരമുള്ള കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും ലോക് ഡൗണ്‍ കഴിഞ്ഞാലും അടച്ചിട്ട അബ്കാരി സ്ഥാപനങ്ങള്‍ തുറക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഉപവാസം.. പോലീസ് നടപടി ആവശ്യമായി വന്ന ലോക്ഡൗന്‍ കാലത്തെ സംസ്ഥാനത്തെ ആദ്യ മദ്യവിരുദ്ധ സമരമാണിത്.
കാലത്ത് 8 മണി മുതല്‍ വൈകീട്ട് 6 മണി വരെയുള്ള ഉപവാസം കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ചെയര്‍മാന്‍ ഡോ.ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനംചെയ്തു. ഇയ്യച്ചേരിയെ അഭിവാദ്യം ചെയ്തും അടച്ചിട്ട മദ്യഷാപ്പുകള്‍ തുറക്കാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ടും വി.എം സുധീരന്‍ , ഡോ.ഹുസൈന്‍ മടവുര്‍ എന്നിവര്‍ പ്രധാന പ്രസംഗം നടത്തി. കേരള മദ്യനിരോധന സമിതി സംസ്ഥാന അധ്യക്ഷന്‍ ഫാദര്‍ വര്‍ഗീസ് മുഴുത്തേറ്റ് അനുഗ്രഹങ്ങള്‍ അര്‍പ്പിച്ചു. കൊളത്തൂര്‍ അദ്വൈതാശ്രമാധിപതി സ്വാമി ചിദാനന്ദപുരി വ്രതാന്ത പ്രഭാഷണം നിര്‍വ്വഹിച്ചു.
ഡോ. വിന്‍സെന്റ് മാളിയേക്കല്‍, ഡോ.ആര്‍സു, ഡോ.ജോസ് മാത്യു, ഡോ.യൂസഫ് മുഹമ്മദ് നദവി, പപ്പന്‍ കന്നാട്ടി, സി ചന്തുക്കുട്ടി, വി.കെ ദാമോദരന്‍, വേലായുധന്‍ കീഴരിയൂര്‍, കെ.എം സുരേഷ്ബാബു, തുടങ്ങി സംസ്ഥാനത്തെ ഒട്ടേറെ മദ്യവിരുദ്ധ പ്രവര്‍ത്തകരും ആശംസകള്‍ അര്‍പ്പിച്ചു.