മലയാളി നഴ്‌സ് സഊദിയില്‍ കോവിഡ് ബാധിച്ച് മരിച്ചു

17

കൊല്ലം ചീരങ്കാവ് എഴുകോണ്‍ സ്വദേശിനി ലാലി തോമസ് (55) സഊദി അറേബ്യയിലെ റിയാദില്‍ കോവിഡ് 19 ബാധിച്ച് മരിച്ചു. കുറച്ചു ദിവസമായി റിയാദിലെ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ബുധനാഴ്ചയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. വ്യാഴാഴാ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സഊദിയില് ഇതാദ്യമായാണ് ഒരു മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിക്കുന്നത്. ഇതോടെ, ഗള്‍ഫില് മരിച്ച ആകെ മലയാളികളുടെ എണ്ണം 93 ആയി.