പാണ്ടിക്കാട്: വരന് ഗള്‍ഫിലാണ്, വധു ഇങ്ങ് നാട്ടിലും എങ്കിലും കല്യാണം നിശ്ചയിച്ച പ്രകാരം നടന്നു. കോവിഡ് കാലത്തു നടന്ന തന്റെ വക്കാലത്ത് കല്യാണം വരന് കണ്ടത് ഓണ്‍ലൈനിലൂടെ. കിഴക്കേ പണ്ടിക്കാട് ഒറവംപുറത്തു വീട്ടില്‍ അബ്ദുല്‍ സമദിന്റെ മകന് അബ്ദുല്‍ ബാസിത്തിന്റെയും മാമ്പുഴ നെച്ചിക്കാടന് അബ്ദുല്‍ നാസറിന്റെ മകള്‍ നസ്രീനയുടെയും വിവാഹമാണ് നടന്നത്. വിവാഹം നടത്താനുള്ള തീയതി മാസങ്ങള്‍ക്കു മുമ്പ് നിശ്ചയിച്ചതായിരുന്നു. എന്നാല്‍, ദമാമില്‍ പെട്രോമിന് കോര്‍പറേഷനില്‍ ജോലി ചെയ്യുന്ന ബാസിത്തിന് കോവിഡ് കാല യാത്രാ വിലക്ക് കാരണം എത്താന്‍ കഴിഞ്ഞില്ല. ഈ പ്രത്യേക സാഹചര്യത്തില്‍ സ്വന്തം പിതാവിന് വക്കാലത്തു ഏല്പിച്ചുകൊണ്ടുള്ള കത്ത് മഹല്ല് കമ്മിറ്റിക്ക് അയച്ചു കൊടുക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ മാമ്പുഴ മഹല്ല് ഖാസി സൈദാലി മുസ്ലിയാര് നിക്കാഹ് കര്‍മം നടത്തുകയും ചെയ്തു. വരന്റെ അസാന്നിധ്യത്തില്‍ വീട്ടുകാരും കൂട്ടുകാരും അടങ്ങുന്ന 25ഓളം പേരാണ് സാക്ഷികളായത്.