മാധ്യമപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും ഐക്യദാര്‍ഢ്യം

21
കണ്ണൂരില്‍ നടന്ന മാധ്യമ പ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും ഐക്യദാര്‍ഢ്യ സമരം

കണ്ണൂര്‍: കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന് കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും എക്യദാര്‍ഢ്യം. കെയുഡബ്ല്യുജെയും കെഎന്‍ഇഎയും ചേര്‍ന്നാണ് എക്യദാര്‍ഢ്യം തീര്‍ത്തത്. പ്രസ്‌ക്ലബിന് മുന്നില്‍ നടന്ന സമര പരിപാടിയില്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് എകെ ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, ട്രഷറര്‍ സിജി ഉലഹന്നാന്‍, കെഎന്‍ഇഎഫ് ജില്ലാ സെക്രട്ടറി കെ മധു, ജില്ലാ കമ്മിറ്റിയംഗം ഇ സുരേഷ് ബാബു, പ്രസ്‌ക്ലബ് വൈസ് പ്രസിഡന്റ് സബീന പത്മന്‍, ജോ.സെക്രട്ടറി ടികെഎ. ഖാദര്‍ സംസാരിച്ചു.
കാസര്‍കോട്: കോവിഡിന്റെ മറവില്‍ രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസ്‌ക്ലബിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രസിഡന്റ് മുഹമ്മദ് ഹാഷിം, സെക്രട്ടറി പത്മേഷ് കെവി, അബ്ദുല്‍ റഹിമാന്‍ ആലൂര്‍ സംസാരിച്ചു.

കാസര്‍കോട് നടന്ന മാധ്യമ പ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും ഐക്യദാര്‍ഢ്യ സമരം