അബുദാബി: നാടിന്റെ കരുതലിലേക്ക് അബുദാബിയില്‍ നിന്ന് തിരിച്ച യാത്രക്കാര്‍ക്ക് അബുദാബി എയര്‍പോര്‍ട്ടില്‍ കെഎംസിസി പ്രവര്‍ത്തകര്‍ മെഡിക്കല്‍ കിറ്റ് നല്കി. ടെര്‍മിനലിനകത്ത് വരിയായി നിന്ന യാത്രക്കാര്ക്കരികിലെത്തിയാണ് കെഎംസിസി പ്രവര്‍ത്തകര്‍ മാസ്ക്, ഗ്ളൗസ്, സാനിറ്ററി, വൈപ്സ് ഉള്‍പ്പെടെ അടങ്ങുന്ന കിറ്റുകള്‍ നല്‍കിയത്. അബുദാബി കെഎംസിസി പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങല്‍, ജന.സെക്രട്ടറി അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞി, ദാരവാഹികളായ അസീസ് കാളിയാടന്‍, ആലം കണ്ണൂര്‍, പൊവ്വല്‍ അബ്ദുല്‍ റഹിമാന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേതൃത്വം നല്കി.