ടി.എം സലീമിന്റെ ഇടപെടല്‍: കാന്‍സര്‍ രോഗിക്ക് 72 മണിക്കൂറിനകം ജീവന്‍രക്ഷാ മരുന്നെത്തിച്ചു നല്‍കി ഇടുക്കി ജില്ലാ കെഎംസിസി

Pills and bottles

ദുബൈ: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലീമിന്റെ ഇടപെടല്‍ മൂലം മള്‍ട്ടിപ്പിള്‍ മൈലോമ എന്ന കാന്‍സര്‍ രോഗം ബാധിച്ച രോഗിക്ക് 72 മണിക്കൂറിനകം ദുബൈയില്‍ ജീവന്‍ രക്ഷാ മരുന്നെത്തിച്ചു നല്‍കി. ലോക്ക് ഡൗണ്‍ മൂലം അന്താരാഷ്ട്ര വിമാന സര്‍വീസ് ഇല്ലാത്ത സാഹചര്യത്തില്‍ പ്രയാസപ്പെട്ട കുടുംബത്തിനാണ് അദ്ദേഹത്തിന്റെ ഇടപെടല്‍ തുണയായത്. എറണാകുളത്ത് ആസ്റ്റര്‍ മെഡിസിറ്റിയില്‍ നിന്ന് ശേഖരിച്ച മരുന്ന് ദുബൈയിലേക്ക് എത്തിക്കാനുള്ള ദൗത്യം ദുബൈ-ഇടുക്കി ജില്ലാ കെഎംസിസി ഏറ്റെടുക്കുകയായിരുന്നു.
അടിയന്തിര സാഹചര്യം കാണക്കിലെടുത്ത് ദുബൈ-ഇടുക്കി ജില്ലാ കെഎംസിസി കോവിഡ് 19 റിലീഫ് സെല്‍ ചെയര്‍മാന്‍ സല്‍മാന്‍ മണപ്പാടന്‍ ഡിഎച്ച്എല്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയാണ് സാധാരണ 10 ദിവസമെടുക്കുന്ന ദൗത്യം 72 മണിക്കൂറിനകം സാധ്യമാക്കിയത്.
മെയ് 26ന് വൈകുന്നേരം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മരുന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ഫസ്‌ലി മംഗലശ്ശേരിക്ക് സല്‍മാന്‍ മണപ്പാടന്‍ കൈമാറി.