മീത്തല്‍ മാങ്ങാട് മരമില്ലിന് തീപിടിച്ചു ലക്ഷങ്ങളുടെ നഷ്ടം

8
തീപിടിച്ച മീത്തല്‍ മാങ്ങാട് തിരുവക്കോളി മരമില്ല്‌

ഉദുമ: മീത്തല്‍ മാങ്ങാട് തിരുവക്കോളി മരമില്ലിന് തീപിടിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് തീപിടിത്തമുണ്ടായത്. മില്ലില്‍ നിന്ന് തീ ആളിപ്പടരുന്നത് കണ്ട അയല്‍വാസി പൊലീസിനും ഫയര്‍ഫോഴ്‌സിനും വിവരം അറിയിച്ചു. സ്റ്റേഷന്‍ അസി. ഓഫീസര്‍ കെ സത്യപ്രകാശിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. മരം മുറിക്കുന്ന യന്ത്രവും ഈര്‍ന്ന് വെച്ച മരത്തടികളും പ്ലൈവഡും കത്തിനശിച്ചു. മരം സൂക്ഷിച്ച കെട്ടിടത്തിന്റെ മേല്‍ക്കൂരയും കത്തിനശിച്ചു. പത്തു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി മില്ല് ഉടമ ചിത്താരിയിലെ റംഷീദ് പറഞ്ഞു. ഫയര്‍ഫോഴ്‌സ് ഓഫീസര്‍മാരായ കെ സതീഷന്‍, ഗണേഷ് കിണറ്റിന്‍ക്കര, സുരേഷ്, കൃഷ്ണകുമാര്‍, സുധീഷ്, മനു, രജിത്, ഹോം ഗാര്‍ഡ് നാരായണന്‍, കെപി ഉണ്ണിക്യഷ്ണന്‍, ഡ്രൈവര്‍മാരായ രാജന്‍ തൈവളപ്പ്, റോയി മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.