മേലേ പട്ടാമ്പി സ്വദേശി ഹൃദയാഘാതം മൂലം ദുബൈയില്‍ നിര്യാതനായി

508
യൂസുഫ് സിദ്ദീഖ്

ദുബൈ: പാലക്കാട് ജില്ലയിലെ മേലേ പട്ടാമ്പി ജുമാ മസ്ജിദിന് സമീപം പാലത്തിങ്ങല്‍ യൂസുഫ് സിദ്ദീഖ് (45) ദുബൈയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. പാലത്തിങ്ങല്‍ ഹംസയുടെ മകനാണ്. ഒരു ക്‌ളിനിക്കില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകും. KMCC നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു. മാതാവ്: പരേതയായ പള്ളിക്കര വളപ്പില്‍ മറിയക്കുട്ടി കൂറ്റനാട്. ഭാര്യ: ത്വയ്യിബ പുലാക്കല്‍ കാരക്കാട്. മക്കള്‍: പ്‌ളസ് ടു വിദ്യാര്‍ത്ഥിനികളായ ഫാത്തിമ ഷെറിന്‍, ഫാത്തിമ നസ്‌റിന്‍, സല്‍മാനുല്‍ ഫാരിസ് (ഏഴാം ക്‌ളാസ് വിദ്യാര്‍ത്ഥി), സ്വാലിഹ (4).