മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഭക്ഷ്യ കിറ്റുകള്‍ കുവൈത്ത് കെഎംസിസിക്ക് കൈമാറി

46
കുവൈത്ത് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ സിഎസ്ആര്‍ ഭാഗമായുള്ള ഭക്ഷ്യ കിറ്റുകള്‍ സോണല്‍ ഹെഡ് അഫ്‌സല്‍ ഖാനില്‍ നിന്നും കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്തും ജന.സെക്രട്ടറി എം.കെ അബ്ദുല്‍ റസാഖ് പേരാമ്പ്രയും ഏറ്റുവാങ്ങുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്ത സംരംഭത്തിന്റെ ഭാഗമായുള്ള ഭക്ഷ്യ കിറ്റുകള്‍ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് സോണല്‍ ഹെഡ് അഫ്‌സല്‍ ഖാനില്‍ നിന്നും കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്തും ജന.സെക്രട്ടറി എം.കെ അബ്ദുല്‍ റസാഖ് പേരാമ്പ്രയും ഏറ്റുവാങ്ങി. കോവിഡ് 19 മഹാമാരി മൂലം ജോലിയോ ശമ്പളമോ ഇല്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് കുവൈത്ത് കെഎംസിസി മാസങ്ങളായി നല്‍കി വരുന്ന പദ്ധതിയിലേക്കാണ് കൈത്താങ്ങായി ഈ സഹായ ഹസ്തം. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് റീജ്യണല്‍ മാര്‍ക്കറ്റിംഗ് മേധാവി വിപിന്‍ ഗംഗാധരന്‍, കുവൈത്ത് കെഎംസിസി സെക്രട്ടറി എഞ്ചി. മുഷ്താഖ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസില്‍ കൊല്ലം, എറണാകുളം ജില്ലാ പ്രസിഡന്റ് അനസ്, തൃശൂര്‍ ജില്ലാ ജന.സെക്രട്ടറി പി.കെ അബ്ദുല്ലത്തീഫ്, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ഷാഫി കൊല്ലം, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ലത്തീഫ് കരിമ്പന്‍, കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് മുനീര്‍ അരിയില്‍, ഹെല്‍പ് ഡെസ്‌ക് കണ്‍വീനര്‍ സലീം നിലമ്പൂര്‍, കുന്ദംകുളം മണ്ഡലം പ്രസിഡന്റ് റാഷിദ്, കോട്ടക്കല്‍ മണ്ഡലം വൈസ് പ്രസിഡന്റ് സിദ്ദീഖ്, മണ്ഡലം ഭാരവാഹികളായ നിഷാന്‍, ജാഫര്‍, അഹമ്മദ് കുട്ടി, റിയാസുദ്ദീന്‍ തിരൂര്‍, ജമാല്‍ റിഥം തുടങ്ങിയവര്‍ സംബന്ധിച്ചു.