
കണ്ണൂര്‍: പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരം നയിച്ചവരെയും പ്രക്ഷോഭകരെയും യു എ പി എ ചുമത്തി ജയിലിലടച്ച നരേന്ദ്ര മോദി സര്‍ക്കാറിന്റെ ന്യൂനപക്ഷ വേട്ടയില്‍ പ്രതിഷേധിച്ച് കെഎന്‍എം മര്‍ക്കസുദ്ദഅവ ഗൃഹാങ്കണ പ്രതിഷേധം നടത്തി. ജില്ലയില്‍ നിന്ന് 394 ഗൃഹങ്ങളില്‍ നിന്നായി 1498 കുടുംബാംഗങ്ങള്‍ പങ്കെടുത്തു.
ജില്ലാതല ഉദ്ഘാടനം വളപട്ടണത്ത് സംസ്ഥാന സെക്രട്ടറി കെഎല്‍പി ഹാരിസ് നിര്‍വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.ശംസുദ്ദീന്‍ പാലക്കോട്, സെക്രട്ടറി പ്രൊഫ. ഇസ്മയില്‍ കരിയാട്, ജില്ലാ പ്രസിഡന്റ് സിഎ അബുബക്കര്‍, സെക്രട്ടറി സിസി ശക്കീര്‍ ഫാറൂഖി, ട്രഷറര്‍ ടി മുഹമ്മദ് നജീബ്, മറ്റു ഭാരവാഹികളായ പ്രൊഫ.അബ്ദുല്‍ ജലീല്‍ ഒതായി, റമീസ് പാറാല്‍, പിടിപി മുസ്തഫ, അശ്രഫ് മമ്പറം, പി അശ്രഫ് ഹാജി ഇരിക്കൂര്‍, സാദിഖ് മാട്ടൂല്‍,ആര് അബ്ദുല്‍ ഖാദര്‍ സുല്ലമി, റാഫി പേരാമ്പ്ര, സെക്രട്ടറി റാഫി തളിപ്പറമ്പ്, ജസീല്‍ പൂതപ്പാറ, സെക്രട്ടറി റബീഹ് മാട്ടൂല്‍, സി ടി ആയിഷ, സുഹാന ഇരിക്കൂര്‍, മുഹ്സിന ഇരിക്കൂര്‍ എന്നിവരും കുടുംബാംഗങ്ങളോടൊപ്പം പ്രതിഷേധത്തില്‍ അണിചേര്‍ന്നു.