വീട്ടുമുറ്റത്ത് നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

മട്ടന്നൂര്‍ പഴശിരാജാ എന്‍എസ്എസ് കോളജ് റോഡിലെ വീട്ടു മുറ്റത്ത് നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയപ്പോള്‍

മട്ടന്നൂര്‍: വീട്ടുമുറ്റത്ത് നിന്ന് മൂര്‍ഖന്‍ പാമ്പിനെ വനം വകുപ്പും ഫയര്‍ ആന്റ് റെസ്‌ക്യൂ ടീം അംഗങ്ങളും ചേര്‍ന്ന് സാഹസികമായി പിടികൂടി.
മട്ടന്നൂര്‍ പഴശി രാജാ എന്‍എസ്എസ് കോളജ് റോഡിലെ ഡോ.ഹരിദാസിന്റെ വീട്ടു മുറ്റത്ത് നിന്നാണ് ഒരു മീറ്ററോളം നീളം വരുന്ന മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത്. വീട്ടുമുറ്റത്ത് പാകിയ ഇന്റര്‍ലോക്കിനും വീടിന്റെ തറക്കും ഇടയിലുള്ള വാഷ്‌ബേസ് പൈപ്പിന്റെ ഇടയിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്.
വീട്ടു ജോലിക്കാരിയാണ് പാമ്പിനെ അടുക്കളയുടെ സമീപം വഴി ഇഴഞ്ഞു നീങ്ങുന്നത് കണ്ടത്. ഡോക്ടര്‍ വനം വകുപ്പ് ആര്‍ആര്‍ടി സ്റ്റാഫ് നിധീഷ് ചാലോടിനെ വിവരം അറിയിച്ചതിനാല്‍ സംഘം സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്നു മട്ടന്നൂരില്‍ നിന്നെത്തിയ ഫയര്‍ ആന്റ് റെസ്‌ക്യൂ ടീമിന്റെ സഹായത്തോടെയാണ് പാമ്പിനെ പിടികൂടിയത്.