’90 വിമാന സര്‍വീസുകള്‍ക്ക് കേന്ദ്രം തയാറായിട്ടും 32 മാത്രമേ പറ്റൂവെന്ന പിടിവാശി പിണറായി അവസാനിപ്പിക്കണം’

387

ദുബൈ: മലയാളികള്‍ ലോകത്ത് എവിടെ കിടന്ന് കോവിഡ് ബാധിച്ച് നരകിച്ചു മരിച്ചാലും വേണ്ടില്ല, കേരളം നമ്പര്‍ വണ്‍ ആവണമെന്ന കേരള സര്‍ക്കാറിന്റെ പിടിവാശി അവസാനിപ്പിക്കണമെന്ന് ഇന്‍കാസ് യുഎഇ കമ്മിറ്റി ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി ആവശ്യപ്പെട്ടു. വിദേശത്ത് നിന്നും ആഴ്ചയില്‍ 90 വിമാന സര്‍വീസുകള്‍ വരെ നടത്താന്‍ കേന്ദ്രം തയാറാണെന്ന് അറിയിച്ചിട്ടും അത്രയും പ്രവാസികളെ സീകരിക്കാനും ക്വാറന്റീന്‍ ചെയ്യാനും പറ്റില്ലെന്ന പിണറായി സര്‍ക്കാറിന്റെ വാശി പ്രവാസികളുടെ ജീവന്‍ കൊണ്ടുള്ള കളിയാണ്. അഴ്ചയില്‍ 32 വിമാന സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂവെന്ന കേരള സര്‍ക്കാറിന്റെ തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും ഇന്‍കാസ് ജന.സെക്രട്ടറി പറഞ്ഞു.