മോസ്‌കോയില്‍ നിന്ന് കണ്ണൂര്‍ വിമാനത്തില്‍ 143 പേര്‍

മോസ്‌കോ: റഷ്യയിലെ മോസ്‌കോയില്‍ നിന്ന് കണ്ണൂരിലേക്ക് എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു. എയര്‍ ഇന്ത്യ 1946 വിമാനത്തില്‍ പറക്കാന്‍ തയാറെടുത്ത് മലയാളികള്‍ നേരത്തെ തന്നെ വിമാനത്താവളത്തിലെത്തിയിരുന്നു.
ഇവര്‍ക്ക് വിമാനത്താവളത്തില്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു. ഇവരില്‍ ഭൂരിഭാഗവും പഠനത്തിനായി മോസ്‌കോയില്‍ എത്തിയ വിദ്യാര്‍ത്ഥികളാണ്.
കഴിഞ്ഞ ദിവസം മോസ്‌കോയില്‍ നിന്നും ഡല്‍ഹി, ജയ്പൂര്‍, ലഖ്‌നോ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കും ഇന്ത്യക്കാര്‍ മടങ്ങിയിരുന്നു.