കാസര്‍കോട്: എംഎസ്എഫ് ഹരിത കാസര്‍കോട് ജില്ലാ കമ്മിറ്റി ലോക്ക്ഡൗണ്‍ കാലം ആസ്വാദ്യകരമാക്കാന്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി നടത്തിയ ക്യാപ്ച്ചര്‍ സ്റ്റോറീസ് ഫോട്ടോഗ്രാഫി മത്സരം ശ്രദ്ധേയമായി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി വ്യത്യസ്ത ആശയം പങ്കുവെക്കുന്ന ചിത്രങ്ങളാണ് മത്സരത്തിന് ലഭിച്ചത്. റനീഷ് പണ്ഡിറ്റ് (എഡിറ്റര്‍, ഡയറക്ടര്‍ ഫ്രീലാന്‍സ്) വിധി നിര്‍ണയം നടത്തി.
പുകയില ഇല്ലാതാകുന്ന കുടുംബ ജീവിതം എന്ന സന്ദേശം പങ്കുവെക്കുന്ന ചിത്രം പകര്‍ത്തിയ റഹല റയീസ് നീലേശ്വരം (സികെ നായര്‍ കോളജ് പടന്നക്കാട്) ഒന്നാം സ്ഥാനം നേടി. എംകെ ഫാത്തിമ മലപ്പുറം (ദുഅ കോളേജ് മലപ്പുറം) രണ്ടാം സ്ഥാനവും ബിഎം ഹസീന കുമ്പള മൂന്നാം സ്ഥാനവും നേടി. വിജയികളെ ഹരിത സംസ്ഥാന സെക്രട്ടറി ഷഹീദ റാഷിദ്, ജില്ലാ പ്രസിഡന്റ് സാലിസ, ജനറല്‍ സെക്രട്ടറി ശര്‍മിള അഭിനന്ദിച്ചു.