സ്വത്വം, നൈതികം, മാനവികം; എം.എസ്.എഫ് ത്രോബാക്ക് കാമ്പയിന് ജില്ലയില്‍ തുടക്കമായി

22
സ്വത്വം,നൈതികം,മാനവികം പ്രമേയത്തില്‍ എം.എസ്.എഫ് ആചരിക്കുന്ന ത്രോബാക്ക് കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു

മലപ്പുറം: സ്വത്വം, നൈതികം, മാനവികം എന്നി മുദ്രാവാക്യങ്ങളില്‍ സംസ്ഥാന എം.എസ്.എഫ് കമ്മിറ്റിയുടെ ത്രോബാക്ക് എന്ന കാമ്പയിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച പരിപാടിയില്‍ പുതിയ കാലത്ത് മനുഷ്യ സമൂഹം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ട ഒന്നാണ് ഈ കാമ്പയിന്‍ എന്നും കഴിഞ്ഞുപോയ കാലങ്ങളില്‍ നിന്നും ഒരുപാട് നന്മകള്‍ ലോകത്ത് അന്തരീക്ഷത്തില്‍ അതെല്ലാം നമ്മുടെ പ്രവൃത്തികൊണ്ട് ശൂന്യമായി പോയതെല്ലാം വെളിച്ചത്തിലേക്ക് വന്ന കാഴ്ച്ച നമ്മള്‍ കാണുകയും ചെയ്യുന്നു, അതുകൊണ്ട് നമ്മള്‍ തിരുഞ്ഞുനോട്ടം നടത്തണമെന്നും ഉദ്ഘാടനം ചെയ്ത് തങ്ങള്‍ പറഞ്ഞു. ചടങ്ങില്‍ ജില്ലാ ആക്ടിങ് പ്രസിഡന്റ് കെ.എന്‍ ഹക്കീം തങ്ങള്‍ അധ്യക്ഷത വഹിച്ചു. സ്വത്വം, നൈതികം, മാനവികം എന്ന വിഷയത്തില്‍ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം. എല്‍.എ, പി. സുരേന്ദ്രന്‍, മുസ്തഫ ഹുദവി ആക്കോട്, ജില്ലാ ജനറല്‍ സെക്രട്ടറി കബീര്‍ മുതുപറമ്പ്, ട്രഷറര്‍ കെ.വി അഷര്‍ പ്രസംഗിച്ചു.