മുഅല്ലിം ഭവന നിര്‍മ്മാണം ഒന്നാം ഗഡു വിതരണോദ്ഘാടനം

മുഅല്ലിം മന്‍സില്‍ വീട് നിര്‍മ്മാണത്തിന്റെ ജില്ലയിലെ ഒന്നാം ഗഡു വിതരണോദ്ഘാടനം കൊയ്യോട് പിപി ഉമര്‍ മുസ്‌ല്യാര്‍ നിര്‍വഹിക്കുന്നു

കണ്ണൂര്‍: സമൂഹത്തില്‍ ഏറെ പ്രയാസപ്പെടുന്ന മദ്‌റസാ മുഅല്ലിംകള്‍ കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന് എല്ലാവിധത്തിലും സഹായിക്കാന്‍ സമൂഹം മുന്നോട്ട് വരണമെന്ന് സമസ്ത സെക്രട്ടറി കൊയ്യോട് പിപി ഉമര്‍ മുസ്‌ല്യാര്‍ ആഹ്വാനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ തെരെഞ്ഞെടുക്കപ്പെട്ട മുഅല്ലിംകള്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്ന മുഅല്ലിം മന്‍സിലിന്റെ ഒന്നാം ഗഡു വിതരണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
സയ്യിദ് കെപിപി തങ്ങള്‍ അധ്യക്ഷത വഹിച്ചു. മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുസമദ് മുട്ടം മുഅല്ലിം മന്‍സില്‍ പദ്ദതി വിശദീകരിച്ചു. എകെ അബ്ദുല്‍ ബാഖി, ത്വയ്യിബ് മൗലവി പെരുമ്പ, ഹംസ മൗലവി മാങ്കടവ്, ശഹീര്‍ പാപ്പിനിശ്ശേരി, അനസ് മൗലവി വളക്കൈ, നിയാസ് അസ്അദി, ജുനൈദ് ചാലാട്, ഇ കെ.അഹ്മദ് ബാഖവി പ്രസംഗിച്ചു. അബ്ദു ശുക്കൂര്‍ ഫൈസി പുഷ്പഗിരി സ്വാഗതവും നവാസ് ദാരിമി പടന്നോട്ട് നന്ദിയും പറഞ്ഞു.