
മണ്ണാര്‍ക്കാട്: നിര്‍ധന കുടുംബത്തിന് കുടിവെള്ളമൊരുക്കി മുസ് ലിം ലീഗ്. മണ്ണാര്‍ക്കാട് നഗരസഭയിലെ കുന്തിപ്പുഴയില്‍ താമസിക്കുന്ന പട്ടികജാതി കുടുംബത്തിനാണ് ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിണര്‍ നിര്‍മിച്ച് നല്‍കിയത്.പദ്ധതിയുടെ സമര്പണോദ്ഘാടനം മുസ് ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു
. മുന്‍സിപ്പല്‍ ലീഗ് പ്രസിഡന്റ് കെ.സി അബ്ദുറഹ്മാന് അധ്യക്ഷത വഹിച്ചു. കൊളമ്പന്‍ ആലിപ്പു ഹാജി, എന്‍.വി സൈയ്ത്, നഗരസഭാ കൗണ്‍സിലര്‍ വി. സിറാജുദ്ദീന്, ഷമീര്‍ ബാബു, ടി. ഉസ്മാന്, മൊയ്തീന്, സൈതാലി, വി.കെ കുഞ്ഞുമുഹമ്മദ്, ഹംസ ഹാജി, ശരീഫ് ഹാജി, കെ.സി ജവാദ്, കൃപ കൃഷ്ണന്‍കുട്ടി, ഷംജിത്, രാഘവന്, രതീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.