വെളിച്ചം തേടി ഗുരുസന്നിധിയില്‍ മുസ്‌ലിം യൂത്ത്‌ലീഗ് റമസാന്‍ കാമ്പയിന്‍

5

ഇന്ന് ഏറനാട്  മണ്ഡലത്തില്‍

മലപ്പുറം: മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റിയുടെ റമസാന്‍ ഓണ്‍ ലൈന്‍ കാമ്പയിന്‍ എട്ടാം ദിവസം ഇന്ന് ഏറനാട് മണ്ഡലം കാമ്പ് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഹുസൈന്‍ മടവൂര്‍, പി.കെ ബഷീര്‍ എം.എല്‍.എ, കെ.ടി അഷ്‌റഫ്, പി.പി സഫറുല്ല പ്രസംഗിക്കും. ഇന്ന് വൈകീട്ട് 5 മണിക്ക് കെ.എം.സി.സി നെറ്റ് സോണ്‍ ലൈവ് ഫേസ്ബുക്ക് പേജില്‍ സംപ്രേഷണം ചെയ്യും.
ഇന്നലെ വണ്ടൂര്‍ മണ്ഡലം തല ഓണ്‍ലൈന്‍ കാമ്പില്‍ എ നജീബ് മൗലവി, മുസ്തഫ അബ്ദുല്ലത്തീഫ് പ്രസംഗിച്ചു.