രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും അനുഗ്രഹമായി യൂത്ത് ലീഗ് നോമ്പ്തുറ

നോമ്പ് തുറ വിഭവങ്ങള്‍ ഒരുക്കുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

മട്ടന്നൂര്‍: രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും അനുഗ്രഹമായി യൂത്ത് ലീഗ് നോമ്പ്തുറ. ഗവ ആസ്പത്രിയിലും വിവിധ സ്വകാര്യ ആസ്പത്രികളിലുമുള്ള രോഗികള്‍ക്കും ഒപ്പമുള്ളവര്‍ക്കും ആസ്പത്രി ജീവനക്കാര്‍ക്കുമാണ് മണ്ഡലം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ നോമ്പ് തുറ വിഭവങ്ങള്‍ എത്തിച്ചു നല്‍കിയത്. ലോക്ക്ഡൗണ്‍ കാരണം ഹോട്ടലുകള്‍ അടച്ചിട്ടതും വീടുകളില്‍ നിന്ന് ഭക്ഷണം കൊണ്ടുവരാനോ സാധിക്കാത്ത സാഹചര്യത്തിലാണ് എല്ലാ ദിവസവും പലഹാരങ്ങളും ലഘു ഭക്ഷണവും പാനീയങ്ങളും അടങ്ങുന്ന കിറ്റ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വിതരണം ചെയ്തത്.
‘വൈറ്റ് ഗാര്‍ഡ് മെഡിചെയിന്‍’പദ്ധതിയിലൂടെ വിവിധ പ്രദേശങ്ങളില്‍ മരുന്ന് എത്തിച്ചു നല്‍കിയതും രോഗികള്‍ക്ക് അനുഗ്രഹമായി. പ്രവര്‍ത്തനങ്ങള്‍ക്ക് റാഫി തില്ലങ്കേരി, ഷബീര്‍ എടയന്നൂര്‍, സവാദ് കളറോഡ്, ഉബൈദ് പാലോട്ടുപള്ളി, ഷഫീഖ് കയനി, ഫസല്‍ ശിവപുരം, ത്വാഹ കൂടാളി, മുജീബ് ഇബ്രാഹിം, സത്താര്‍ ഇടുമ്പ, മുഹമ്മദ്, ആദില്‍ എടയന്നൂര്‍, താഹിര്‍ കീച്ചേരി നേതൃത്വം നല്‍കി.