ചിറ്റൂര്‍ : മുതലമടയില്‍ സ്വന്തമോ ഭൂമിയോ മക്കളോ ഇല്ലാതെ ദുരിതത്തില്‍ കഴിയുന്ന വൃദ്ധദമ്പതികളെക്കുറിച്ച് വന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായതോടെ സര്‍ക്കാര്‍ ഇടപെടുന്നു. പഞ്ചായത്തിലെ ചുള്ളിയാര്‍ അണക്കെട്ടിന ്സമീപത്തെ പുറമ്പോക്കില്‍ വര്‍ഷങ്ങളായി ചോര്‍ന്നൊലിക്കുന്ന ഓലക്കൂരയില് കഴിയുകയാണ് എണ്‍പതും എഴുപതും പിന്നിട്ട വിളയന്‍- പാപ്പ ദമ്പതികള്‍. ഇവര്‍ക്ക് റേഷന്‍കാര്‍ഡ് പോലും ഇ്ല്ലാത്തതുമൂലം അത്യാവശ്യത്തിന ്പോലും ഭക്ഷണം ലഭിക്കാത്ത അവസ്ഥയാണ്. കഴിഞ്ഞദിവസം മുതലമടയിലെ ഒരു യുവതി പകര്‍ത്തിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. യുവതി ഇവര്‍ക്ക് ഭക്്ഷണവും വസ്ത്രവും നല്‍കുന്നതും വീട് ആവശ്യപ്പെട്ടതുമെല്ലാം സ്ഥലത്തെ സി.പി.എമ്മിനും പഞ്ചായത്ത് ഭരണസമിതിക്കും തിരിച്ചടിയായി. സ്ഥലം എം.എല്‍.എ കെ.ബാബുവും വിഷയത്തില്‍ ഇന്നലെ ഇടപെട്ടതായാണ് വിവരം. ആലത്തൂര്‍ ഡിവൈ.എസ്.പി ഇന്നലെ സ്ഥലത്ത് പൊലീസെത്തി അന്വേഷണം നടത്താനാവശ്യപ്പെട്ടത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണെന്നാണ് കരുതപ്പെടുന്നത്. സി.പി.എം കാലങ്ങളായി ഭരിക്കുന്ന മുതലമട പഞ്ചായത്തില്‍ ബി.ജെ.പിക്കും അഞ്ചോളം മെമ്പര്‍മാരുണ്ട്. പൊതുവെ പിന്നാക്കാവസ്ഥയിലായ പഞ്ചായത്തില്‍ വൃദ്ധദമ്പതികളുടെ കാര്യം നോക്കാന്‍ ആരും ശ്രമിക്കാതിരുന്നതാണ് ഈന ദുരിതത്തിന് കാരണം. വാര്‍ത്തയായതോടെ പല സാമൂഹികപ്രവര്‍ത്തകരും സഹായവുമായി മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും അതൊന്നും തല്കാലത്തേക്ക് ഗുണം ചെയ്യില്ലെന്നും വയോധികര്‍ക്ക് സ്വന്തമായിസുരക്ഷിതമായ താമസസ്ഥലം ഒരുക്കുകയാണ് പ്രധാനമെന്നുമാണ് സ്ഥലത്തെ പ്രാദേശികപൊതുപ്രവര്ത്തകരുടെ പക്ഷം.