ഇതാ ‘ഹരിത ഗ്രാമം’ 100 ഏക്കറില്‍ യൂത്ത് ലീഗ് പച്ചപ്പ്‌

57
യൂത്ത് ലീഗ് ഹരിതഗ്രാമം പദ്ധതി ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പെരിന്തല്‍മണ്ണയില്‍ നിര്‍വഹിക്കുന്നു. പി.അബ്ദുല്‍ ഹമീദ്. എം.എല്‍.എ, പി.കെ.ഫിറോസ്,നഹാസ് പാറക്കല്‍ തുടങ്ങിയവര്‍ സമീപം

മലപ്പുറം: ഇതാണ് മാതൃക. ഈ കോവിഡ് കാലത്ത് പ്രകൃതിയെ തിരികെ പിടിക്കാന്‍ ശക്തമായ സന്ദേശവുമായി മുസ് ലിം യൂത്ത് ലീഗ്. 100 ഏക്കറില്‍ പച്ചപ്പിനെ തിരികെ കൊണ്ടു വരുക എന്ന ബൃഹത്പദ്ധതിക്ക് രൂപം നല്‍കിയത് പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി. പദ്ധതിയുടെ ഉല്‍ഘാടനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ഏലംകുളം പഞ്ചായത്തിലെ ചെറുമലയില്‍ പത്തേക്കറിലാണ് ട്രാക്ടറില്‍ നിലമുഴുത് അദ്ദേഹം പദ്ധതിക്ക് തുടക്കമിട്ടത്.കോവിഡ് വ്യാപന കാലം കാര്‍ഷിക സംസ്‌ക്കാരത്തെ പുനരുജ്ജീവിപ്പിക്കാനാണ് നമ്മെ നിര്‍ബന്ധിതമാക്കുന്നതെന്നും ഉപഭോഗ സംസ്ഥാനമായ കേരളീയ സമൂഹം ഈ വീണ്ടുവിചാരം അനിവാര്യമാണെന്നും തങ്ങള്‍ പറഞ്ഞു. സ്വയം പര്യപ്തരായിക്കൊണ്ടു മാത്രമേ അതിജീവനം സാധ്യമാകൂ.പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ തരിശായി കിടക്കുന്നതും, മറ്റുമായ മുഴുവന്‍ ഭൂമികളും ഏറ്റെടുത്ത് കൃഷിയിറക്കുന്നതാണ് ഹരിത ഗ്രാമം പദ്ധതി. യൂവാക്കളില്‍ കൃഷിയോട് ആഭിമുഖ്യം വളര്‍ത്തുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. ലോകം ഇനി അഭിമുഖീകരിക്കാന്‍ പോകുന്നത് ഗുരുതരമായ ക്ഷാമമാണ്. അതില്‍ നിന്നും ഭക്ഷണ കാര്യത്തിലെങ്കിലും കരകയറാന്‍, സ്വയം പര്യാപ്തമാവാന്‍ കൃഷി മാത്രമാണ് പോംവഴി. കൃഷി ചെയ്യാന്‍ താല്പര്യമുള്ള ആര്‍ക്കും യൂത്ത് ലീഗ് ഭൂമി നല്‍കി അതില്‍ കൃഷിയിറക്കുന്നതാണ് ഈ പദ്ധതി. കൃഷി വകുപ്പിന്റെ കൂടി സഹകരണത്തോടെ ചുരുങ്ങിയത് നൂറേക്കറില്‍ വിത്തിറക്കും.മണ്ഡലം പ്രസിഡന്റ് നഹാസ് പാറക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി പി.കെ.ഫിറോസ്, പി.അബ്ദുല്‍ ഹമീദ്. എം.എല്‍.എ, സൂപ്പി സാഹിബ്, സലീം കുരുവമ്പലം, ഉസ്മാന്‍ താമരത്ത്, ഏലംകുളം കൃഷി ഓഫീസര്‍ നിസാര്‍, സി.ടി.നൗഷാദലി, പി.ടി.മുര്‍റത്ത്, ശൈഷാദ് തെക്കേതില്‍, കെ.പി.ഫാറൂഖ് പി.പി. സക്കീര്‍ ഹുസ്സൈന്‍, നൗഷാദ് പുളിക്കല്‍, സിദ്ധീഖ് വാഫി, ഉണ്ണീന്‍കുട്ടി ചോലക്കല്‍ പ്രസംഗിച്ചു. അന്‍സാര്‍ ഏലംകുളം, പി.കെ.മുത്തു, റഷീദ് ചീലത്ത്ഷ, ഷരീഫ് കക്കൂത്ത്, നിസാം കുന്നപ്പള്ളി, അഫാര്‍ കുന്നപ്പള്ളി, മുജീബ് പുതുക്കുടി, കെ.ടി.അഫ്‌സല്‍, അബ്ബാസ് തൂളിയത്ത്, ഹബീബ് നാലകത്ത്, മൊയ്ദീന്‍കുട്ടി തൊരപ്പ, സക്കീര്‍ മണ്ണാര്‍മല, അനസ് തയ്യില്‍, നാസര്‍ കട്ടുപ്പാറ നേതൃത്വം നല്‍കി.