നഗരസഭയില്‍ തെരുവുവിളക്കുകള്‍ കത്തുന്നില്ല: പ്രതിഷേധം സംഘടപ്പിച്ചു

6
തെരുവ് വിളക്കുകള്‍ കത്താത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭക്ക് മുന്നില്‍ നടത്തിയ സമരം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ.ഭവദാസ് ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: നഗരസഭയില്‍ മാസങ്ങളായി തെരുവുവിളക്കുകള്‍ കത്തുന്നില്ലെന്ന് പരാതി. ഇതിനെതിരെയു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധം സംഘടപ്പിച്ചു. പാര്‍ലിമെന്റ്‌റി പാര്‍ട്ടി ലീഡര്‍ കെ.ഭവദാസ് ഉദ്ഘാടനം നിര്‍വഹിച്ചു.
മുസ്‌ലിംലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ പി.എം ഹബീബ, വി.മോഹനന്‍, എം.മോഹന്‍ബാബു, ബി.സുബാഷ്, സെയ്തലവി, പി.എസ്സ് വിബിന്‍ എന്നിവര്‍ സംസാരിച്ചു.