ശ്രീകണ്ഠപുരം: പല വിധ മോഹങ്ങള്‍ നിറവേറ്റനായി വീട്ടിലെ അലമാരയിലെ ഭണ്ഡാരത്തില് സൂക്ഷിച്ച നാണയത്തുട്ടുകള്‍ സിഎച്ച് സെന്ററിന് നല്കി കുഞ്ഞിക്കൈകള്‍. കൂട്ടുംമുഖം പന്ന്യാലില്‍ താമസിക്കുന്ന ശ്രീകണ്ഠപുരം പഴയങ്ങാടി സ്വദേശി വടക്കുമ്പാത്ത് നിസാറിന്റെയും കൂട്ടുംമുഖത്തെ എപി ഷമീമയുടെയും മക്കളായ ഖദീജതുല്‍ ഷാനയും മുഹമ്മദ് ഷഹാമുമാണ് തങ്ങളുടെ ഭണ്ഡാരതുക തളിപ്പറമ്പ് സി എച്ച് സെന്ററിന് കൈമാറിയത്. ഭണ്ഡാരം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എന്‍പി റഷീദ് മാസ്റ്റര്‍ക്ക് കൈമാറി.